മദ്യപിച്ചയെത്തിയശേഷം കലിപ്പ് തീർത്തത് ഭാര്യയോട്, അക്രമിച്ചശേഷം വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് പച്ചയ്ക്ക് തീ കൊളുത്തി... കണ്ണൂരില്‍ നിന്നും നാടുവിട്ട ഭര്‍ത്താവ് അറസ്റ്റിലായത് ഒരു മാസത്തിന് ശേഷം!! നടുക്കം വിട്ടുമാറാതെ നാട്ടുകാർ

ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായി. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പിടിയിലായത്. ജനുവരി 26നായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് രാഖി മൊഴിയില്‍ വ്യക്തമാക്കിയത്. ചാലയിലെ ബിന്ദു-രാജീവന്‍ ദമ്ബതികളുടെ മകളാണ് മരിച്ച രാഖി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























