ക്ലാസിലെ പതിനൊന്നാം നമ്പറുകാരി മടങ്ങി വരില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആ കുരുന്നുകൾക്ക് ഇനിയും ആയിട്ടില്ല!! നിശ്ചലമായി കിടക്കുന്ന ക്ലാസിലെ മിടുക്കിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു അവളുടെ പ്രിയ അധ്യാപകർ... കാണാമറയത്തേക്ക് പോയ ദേവവന്ദയുടെ ചിത്രം കണ്ട് ഒന്നാം ക്ലാസിലെ പ്രിയ കൂട്ടുകാരിയുടെ ചോദ്യത്തിന് മുന്നിൽ എന്ത്പറയണമെന്നറിയാതെ പകച്ച് നാട്ടുകാർ

കേരള ജനതയുടെ തീരാ നൊമ്പരമായി മാറുകയാണ് ദേവനന്ദ. ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പ്രാഥമിക വിലയിരുത്തലുകൾ നടത്തുമ്പോഴും ദുരൂഹത ഇപ്പോഴും ബാക്കിയാണ്. അതേസമയം ദേവനന്ദയുടെ ചേതനയറ്റ ദേഹം വീട്ടിലേക്കെത്തുമ്ബോള്‍ കാത്തിരിപ്പ് കണ്ണീര്‍ക്കടലായി മാറിയ കാഴ്ച്ച ആർക്കും മറക്കാനാകുന്നില്ല.. ആര്‍ത്തലച്ച് കരയുകയായിരുന്നു അവളുടെ അമ്മ. സമ്മാനപ്പൊതികളുമായി കടല്‍ കടന്നെത്തേണ്ട അച്ഛനാകട്ടെ കണ്ണീരിനൊടുവില്‍ തളര്‍ന്നിരുന്നു. പക്ഷേ ചുറ്റും കൂടിനിന്നവരെ സങ്കടം അണപൊട്ടിയത് ദേവനന്ദയുടെ സഹപാഠികളുടെ വരവോടെയാണ്. കൈകളിലേക്ക് പകര്‍ന്നു കൊടുത്ത പുഷ്പങ്ങള്‍ കൂട്ടുകാരികള്‍ നന്ദയുടെ കാല്‍പ്പാദങ്ങളിലേക്ക് അര്‍പ്പിക്കുമ്ബോള്‍ പലരും കണ്ണീരടക്കാന്‍ പാടുപെട്ടു. ഇനി തങ്ങള്‍ക്കൊപ്പം കളിചിരികളുമായി നന്ദ എത്തില്ലെന്ന് മനസിലാക്കിയ ചില കുഞ്ഞുങ്ങള്‍ കണ്ണീര്‍ തുടയ്ക്കുന്നതും കാണാമായിരുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ സംശയങ്ങളും ആധിയും അവളുടെ കൂട്ടുകാരികളേയും അലട്ടിയിരുന്നു. എന്തിനാ ദേവനന്ദയുടെ പടത്തിനു ചുറ്റും പൂക്കള്‍ വച്ചിരിക്കുന്നത്?' കാണാമറയത്തേക്ക് പോയ ദേവവന്ദയുടെ ചിത്രം കണ്ട് ഒന്നാം ക്ലാസിലെ പ്രിയ കൂട്ടുകാരി ദക്ഷയുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു അധ്യാപകരും മാതാപിതാക്കളും. ദേവനന്ദയെ കണ്ടുകിട്ടിയെങ്കിലും അവള്‍ തിരിച്ചുവരില്ലെന്ന് ഇനിയും മനസ്സിലാക്കാന്‍ സാധിക്കാത്ത നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെ സംശയങ്ങള്‍ വേറെയും. 'വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന അവളെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ അസുഖം മാറില്ലേ?', 'അടുത്തയാഴ്ച അവള്‍ സ്കൂളില്‍ വരില്ലേ?' - ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ മനസ്സില്‍ നിന്നു വരുന്ന ചോദ്യങ്ങളാണിവ. കാണാതായപ്പോള്‍ അവള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാതെ പേടിച്ച കൂട്ടുകാര്‍ക്ക്, ഇനി അവള്‍ മടങ്ങി വരില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം അവര്‍ ഇനി ആ ക്ലാസിലേക്കു മടങ്ങിയെത്തുമ്ബോള്‍ ആ 11ാം നമ്ബറുകാരി അവിടെയുണ്ടാകില്ല.
https://www.facebook.com/Malayalivartha
























