ആശങ്ക വേണ്ട; കൊച്ചിയില്‍ യുവാവിന്‍റെ മരണം കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി

എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവേ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യുവാവിന്‍റെ മരണം കൊറോണ മൂലമല്ല.
ആന്തരിക സ്രവങ്ങള്‍ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാവിന് കൊറോണ ലക്ഷണങ്ങളുള്ളതായി അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് മരിച്ചത്.
https://www.facebook.com/Malayalivartha
























