നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന്... പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കംപ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന പട്ടികയാണ് ഇത്. ഇതുപ്രകാരം മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ അന്നുതന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.
അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയൂ.
https://www.facebook.com/Malayalivartha
























