Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഈ സർക്കാർ മുത്താണ്! തനി നാടന്‍ രുചിയില്‍ ചോറ്, ഉപ്പേരി, സാമ്പാർ, അച്ചാര്‍, പപ്പടം, മോര് അല്ലെങ്കില്‍ രസം! ഊണിനൊപ്പം ഹെല്‍ത്തി ടിപ്‌സായി കഞ്ഞിവെള്ളവും; വിശപ്പുരഹിത കാന്റീന്‍ ഏറ്റെടുത്ത് കുന്നംകുളം ഗ്രാമം

29 FEBRUARY 2020 12:51 PM IST
മലയാളി വാര്‍ത്ത

കുന്നംകുളം നഗരസഭയിൽ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീൻ   ഉദ്ഘാടനം ചെയ്ത് പി തിലോത്തമൻ. പുതു രുചിയ്‌ക്കൊപ്പം ഒട്ടേറെ പുതുമകളുമായി കുന്നംകുളം ന​ഗരസഭയുടെ വിശപ്പുരഹിത കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 20 രൂപയ്ക്ക് സുഭിക്ഷമായി ഊണ്‍ കഴിക്കാമെന്നതാണ് കാന്റീനിന്റെ പ്രത്യേകത. ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാന്റീന്‍. ചോറ്, സാമ്ബാര്‍, ഉപ്പേരി, അച്ചാര്‍, പപ്പടം, മോര് അല്ലെങ്കില്‍ രസം എന്നിവയാണ് പ്രധാന മെനു. എല്ലാം തനി നാടന്‍ രുചിയില്‍. ഊണിനൊപ്പം ഹെല്‍ത്തി ടിപ്‌സായി കഞ്ഞിവെള്ളവും ആവശ്യക്കാര്‍ക്ക് ലഭിക്കും. പ്രായമായവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന ഉച്ചയൂണ് നേരത്തെ തന്നെ തയ്യാറാകും. എന്നാല്‍ രണ്ട് മണിക്ക് ശേഷം ചെന്നാലും ചൂടോടെ ഭക്ഷണം കഴിക്കാം. സ്റ്റീമര്‍ ഉപയോഗിച്ച്‌ എല്ലാ വിഭവങ്ങളും പാചകം ചെയ്യുന്നതിനാലാണ് എപ്പോഴും ഭക്ഷണത്തില്‍ ചൂട് നിലനില്‍ക്കുന്നത്. ഗ്രൈന്‍ഡര്‍ അടക്കമുള്ളവ ഫുഡ് സേഫ്റ്റി 304 ഗ്രാന്‍ഡ് ക്വാളിറ്റിയിലുള്ളതാണ്. നിലവാരമുള്ള സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ചവയാണ് ഇവിടുത്തെ പാത്രങ്ങള്‍. പച്ചക്കറികള്‍ അരിഞ്ഞെടുക്കാനുള്ള പുതിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ എണ്ണയില്‍ മീന്‍ വറുക്കുന്നതിനുള്ള ഷാലോ ഫാറ്റ് ഫിഷര്‍ ഉപകരണമാണ് മറ്റൊരു സവിശേഷത. യന്ത്ര സഹായത്തോടെ മുറിച്ച മീന്‍ മുളകു ചേര്‍ത്ത് സൂക്ഷിക്കുന്ന പുത്തന്‍ സൗകര്യവുമുണ്ട്. ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് അടുക്കളയിലുള്ളത്. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്താണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനില്‍ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയുമുണ്ട്. 100 ലേറെ പേര്‍ക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുള്ള സൗകര്യമാണ് കാന്റീനിലുള്ളത്. ട്രോളിയിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നത്. കാന്റീനില്‍ ബെയ്ന്‍ മാരി ട്രോളിയില്‍ ഉച്ചയൂണും അനുബന്ധ പദാര്‍ത്ഥങ്ങളും നിരയായി വെയ്ക്കാനും ആവശ്യത്തിന് എടുത്തുപയോഗിക്കാനും സംവിധാനങ്ങളുണ്ട്. പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. നഗരസഭയിലെ തുമ്ബപ്പൂ കുടുംബശ്രീയ്ക്ക് വേണ്ട മാര്‍ഗ നിര്‍ദേശവുമായി യുവ സംരംഭകരായ ഐഫ്രം ഗ്രൂപ്പും ഒപ്പമുണ്ട്. നിശ്ചിത സമയം വരെ മാത്രമാണ് 20 രൂപയ്ക്ക് ഊണു ലഭിക്കുക. സ്പെഷ്യല്‍ വിഭവങ്ങള്‍ വാങ്ങുന്നവര്‍ അതിനുള്ള പൈസയും നല്‍കണം. ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നല്‍കുക. നഗരസഭയിലെ ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച്‌ നല്‍കുന്നവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കും. നഗരസഭ സെക്രട്ടറി മുഖേന കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ നല്‍കാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കാന്റീനിലെ ആദ്യ ദിനത്തില്‍ ആയിരത്തോളം പേരാണ് ഭക്ഷണം കഴിച്ചത്. ഉദ്ഘാടന ചടങ്ങിനു ശേഷം ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമനും തദ്ദേശ സ്വയം ഭരണ മന്ത്രി എസി മൊയ്തീനും കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് പിഎം സുരേഷ്, സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും 20 രൂപ നല്‍കി ഭക്ഷണം കഴിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (15 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (34 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (46 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (59 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends