തൃശൂര്‍ ഒളരിയില്‍ ക്ഷേത്രപറമ്പില്‍ തളക്കുന്നതിനിടെ ആന ഇടഞ്ഞു... പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍ ഒളരിയില്‍ ക്ഷേത്രപറമ്പില്‍ തളക്കുന്നതിനിടെ ആന ഇടഞ്ഞു ഒളരിക്കര കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നീരില്‍ നിന്ന് അഴിച്ച ആനയെ പുറത്തേക്ക് ഇറക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപറമ്പില്‍ കൂടെ നടത്തുന്നതിന് ഇടയിലാണ് ആന ഇടിഞ്ഞത്. സംഭവ സമയം ആനപ്പുറത്തുണ്ടായ പാപ്പാന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പാപ്പാന്‍ ആനപ്പുറത്ത് നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ആക്രമണ സ്വഭാവം കാണിച്ച ആന ക്ഷേത്ര വളപ്പിലെ മരങ്ങള്‍ കുത്തി പിഴുതിട്ടു.
ഇടഞ്ഞ ആനയെ പാപ്പാന്മാര്‍ വടമിട്ട് ആനയെ തളക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തൃശ്ശൂരില്‍ നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തി ക്യാച്ചര്‍ ബെല്‍റ്റിട്ടാണ് ഒടുവില്‍ ആനയെ തളച്ചത്.
"
https://www.facebook.com/Malayalivartha























