ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുനപരിശോധന ഹര്‍ജി

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പുനപരിശോധന ഹര്‍ജി. കോടതിയുടെ പരിഗണയില്‍പ്പെടാത്ത കാര്യം നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എങ്കില്‍ മാത്രമേ തുടര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ടു നിന്നതെന്നും കാണിച്ച് നേരത്തെ നമ്ബി നാരായണന്‍ കോടതിയെ സമീപിച്ചിരുന്നു. അന്നത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് നമ്ബി നാരായണന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























