Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ യെസ് ബാങ്കിൽ ഉൾപ്പെടെ കേരള സർക്കാർ നിക്ഷേപിച്ചത് കോടികൾ; പണം പോയോ എന്ന് ആർക്കും അറിയില്ല

09 MARCH 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

2019 ൽ മന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിൽ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ യെസ് ബാങ്കിൽ ഉൾപ്പെടെ കേരള സർക്കാർ നിക്ഷേപിച്ചത് 2001 കോടി രൂപ. മോട്ടോർ വാഹന സെസ്, ഇന്ധന സെസ് എന്നീ ഇനത്തിൽ ലഭിച്ച രൂപയാണ് സർക്കാർ സ്വകാര്യ ബാങ്കിൽനിക്ഷേപിച്ചത്. കൊട്ടക് മഹേന്ദ്ര, യെസ് ബാങ്ക്, ആക്സിസ്, ഐ.സി ഐ സി ഐ,ഇൻഡസ് ഇൻസ് ബാങ്കുകളിലാണ് സർക്കാർ തുക നിക്ഷേപിച്ചത്. ഉയർന്ന പലിശ എന്ന വാഗ്ദാനമാണ് ബാങ്കുകൾ മുന്നോട്ടുവച്ചത്. പലിശയായി 129 കോടി രൂപ ലഭിക്കുമെന്ന് തോമസ് ഐസക് അന്ന് നിയമസഭയെ അറിയിച്ചിരുന്നു.

2018 ൽ 281 കോടിയാണ് കേരള സർക്കാർ യെസ് ബാങ്കിൽ സ്ഥിരം നിക്ഷേപമായി നൽകിയത്. 7.37 ശതമാനമായിരുന്നു പലിശ നിരക്ക്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഇത് കുറഞ്ഞ പലിശ നിരക്കാണ്. രണ്ട് തുകയും സർക്കാർ ഇതിനകം പിൻവലിച്ചോ എന്ന കാര്യത്തിൽ വ്യക്തയില്ല. കുറഞ്ഞ പലിശനിരക്ക് നൽകിയിട്ടും യസ് ബാങ്കിൽ പണം നിക്ഷേപിക്കാൻ ചരടുവലിച്ചത് ആരാണെന്നും അറിയില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിൽ സർക്കാർ നിക്ഷേപിച്ച കോടികൾ പിൻവലിച്ചിട്ടില്ലെന്നാണ് ധനവകുപ്പിലെ ഉന്നതർ പറയുന്നത് . തുക പിൻവലിച്ചതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഒരു തെളിവും സർക്കാർ നൽകിയിട്ടില്ല. കൂടുതൽ പലിശ കിട്ടുന്നതിനാണ് സ്വകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അതിന്റെ സുരക്ഷിതത്വത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നേയില്ല.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് യെസ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ സർക്കാർ ഫണ്ട് നിക്ഷേപിക്കാനുള്ള നീക്കം സി പി എം തടഞ്ഞിരുന്നു. വൻ പ്രതിഷേധമാണ് ഇതിന്റെ പേരിൽ ഉണ്ടായത്. തുടർന്ന് സർക്കാർ അത്തരമൊരു നീക്കത്തിൽ നിന്ന് പിൻമാറി. എന്നാൽ ഇടതു മുന്നണി സർക്കാർ അത്തരമൊരു നീക്കം നടത്തിയപ്പോൾ യു ഡി എഫ് അക്കാര്യം അറിഞ്ഞതുപോലുമില്ല.

സ്വകാര്യ ബാങ്കുകളിൽ സർക്കാർ ഫണ്ട് നിക്ഷേപിക്കുന്നതിന് പിന്നിൽ വലിയൊരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം. സർക്കാർ ഫണ്ടിലാണ് സ്വകാര്യ ബാങ്കുകളുടെ കണ്ണ്. സ്വകാര്യ ബാങ്കുകൾ സർക്കാർ ഉദ്യോഗസ്ഥരെ മാത്രമല്ല ഭരണ തലവൻമാരെയും പ്രീണിപ്പിക്കും. ഇതിന് ആവശ്യമായ സമ്മാനങ്ങൾ അവർ തത്പരകക്ഷികൾക്ക് നൽകും. അങ്ങനെ കോടികൾ കരസ്ഥമാക്കിയ ശേഷം അതും കൊണ്ടു മുങ്ങുന്നതാണ് പതിവ്.

പണം സർക്കാരിന്റേതായതിനാൽ റിസർവ് ബാങ്ക് ഇടപെടലിലൂടെ തിരികെ ലഭിക്കാൻ ഇടയുണ്ട്. എന്നാൽ നഷ്ടപ്പെടുന്ന പലിശയെ കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.യെസ് ബാങ്കിന് പിന്നാലെ മറ്റ് ബാങ്കുകളും പൊളിയാനിടയുണ്ട്. എന്നാൽ അതിനെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടാൻ സർക്കാരിന് നേരമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (3 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (17 minutes ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (54 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (4 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (4 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

Malayali Vartha Recommends