ലോകം അറിയുന്നതിന് മുൻപ് കൊറോണ തിരിച്ചറിഞ്ഞത് ഡെറ്റോളോ..വാസ്തവമെന്ത് ?

ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ചിത്രമാണ് 2019 ലെ ഡെറ്റോളിന്റെത് ആ ഡെറ്റോളിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് ഈ ഡെറ്റോളിനെ ഇത്ര വൈറലാക്കാൻ കാരണം. . ചൈനയിൽ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയ കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങൾക്ക് തന്നെ വലിയ ഭീഷണിയാവുകയാണ്. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് എങ്ങനെ ഇതു സംഭവിച്ചു എന്നായിരുന്നു ചർച്ച. ചിത്രങ്ങൾ സഹിതം ഈ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൊറോണ ഭീതി പടരുമ്പോള്‍ ഇത് മനുഷ്യ നിര്‍മ്മിതമായ അസുഖമാണെന്നും മരുന്ന് കമ്പനികളാണ് ഭീതി പടര്‍ത്തുന്നതെന്നുമുള്ള വാദങ്ങള്‍ക്ക് പിന്തുണയായാണ് 2019ലെ ഡെറ്റോളിന്‍റെ പാക്കറ്റില്‍ കൊറോണ വൈറസ് എന്ന കുറിപ്പ് കണ്ടത്. ആരോ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ സംഭവം
വൈറലായി.2020ല്‍ ലോക വ്യാപകമായി ഭീതി പടര്‍ത്തിയ കൊറോണ വൈറസിനേക്കുറിച്ച് വ്യാപകമായി ഉപയോഗിക്കുന്ന അണുനാശിനിയായ ഡെറ്റോള്‍ നിര്‍മാതാക്കള്‍ നേരത്തെ അറിഞ്ഞത് എങ്ങനെ? മരുന്ന് കമ്പനികളാണ് ആളുകളെ ഇങ്ങനെ ഭീതിയിലാക്കി നേട്ടമുണ്ടാക്കുന്നത് എന്ന രീതിയിലായിരുന്നു പ്രചാരണങ്ങള്‍ പോയത്.
ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നതെന്ന് കമ്പനി പറയുന്നു.
ലോകത്തെ ഇപ്പോൾ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ല. തൊലിപ്പുറമെ ഉളള ബാക്ടീരിയെയും അണുക്കളെയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനുമേല്‍ ഞങ്ങളുടെ പ്രോഡക്ട് ഇതുവരെ പരീക്ഷണവിധേയമാക്കിയിട്ടില്ലെന്നും ഡെറ്റോളിന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് എംഎന്‍സി റെക്കറ്റ് ബെന്‍കിസര്‍ പ്രമുഖ ഫാക്ട് ചെക്ക് ഏജന്‍സിയായ ബൂം ലൈവിനോട് വ്യക്തമാക്കി.
വൈറസുകളുടെ കൂട്ടം' എന്ന അർത്ഥത്തിലാണ് ഡെറ്റോളിന്റെ ലേബലില്‍ 'കൊറോണ വൈറസ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുളളത്. പക്ഷേ ഇത് തിരിച്ചറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha

























