കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു; ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവർ: പത്തനംതിട്ട ജില്ലയിൽ കൊറോണ ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം: ഇറ്റലിയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കൊച്ചിയിലെത്തിയ മൂന്ന് വയസുകാരിക്ക് വൈറസ് സ്ഥിരീകരിച്ചു- മൂന്ന് വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു

പത്തനംതിട്ട ജില്ലയിൽ കൊറോണ ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം. കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നും, പത്തനംതിട്ടയിൽ അഞ്ചുപേരുമാണ് ഐസലേഷനിൽ കഴിയുന്നത്. അതേ സമയം കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവരാണ്. പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. ഇവർ സന്ദർശിച്ച ആളുകൾ ആരൊക്കെ ആയി ഇടപഴകി എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 3000 പേരുമായി റാന്നി സ്വദേശികളായ ദമ്പതികളും മകനും അടുത്തിടപഴകി എന്നാണ് നിഗമനം. രോഗ ലക്ഷണങ്ങളുള്ളവർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങൾ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ട് പേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
കൊച്ചിയിൽ .മൂന്ന് വയസ്സുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്. മൂന്നു വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്. ഏഴാം തിയതി രാവിലെ ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീര സ്രവങ്ങളുടെ പരിശോധനയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ 0484 2368802, ടോള്‍ ഫ്രീ നമ്പര്‍ 1056. പത്തനംതിട്ടയില്‍ നേരത്തെ കണ്‍ട്രോള്‍ റൂം തുറന്നിട്ടിണ്ട്. ആശങ്ക വേണ്ടെന്നും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























