Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

വയസായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കടുംകൈ ചെയ്യുമോ? വാദങ്ങൾ പൊളിച്ചടുക്കി ആരോഗ്യപ്രവര്‍ത്തകര്‍!! പ്രധാനമായും ഉയരുന്നത് ഈ 3 ചോദ്യങ്ങൾ

09 MARCH 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

വയസായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കടുംകൈ ചെയ്യുമോ?'' ഇറ്റലിയില്‍ നിന്നു പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും കൊച്ചിയില്‍ ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്വയം ചികില്‍സയ്ക്കു വിധേയമാകുമായിരുന്നു എന്നും കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകന്റെ അഭിപ്രായമായി പുറത്തുവന്നിട്ടുണ്ട്. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തുറന്നു പറഞ്ഞു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്ന് വന്ന ഈ പ്രവാസി കുടുംബം ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാന്‍ മടിച്ചുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവര്‍ കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഇത്രയുംദിവസം നാട്ടില്‍കഴിഞ്ഞെന്നും വ്യക്തമാക്കുന്നു. ഇതോടെ പ്രധാനമായും 3 ചോദ്യങ്ങളാണ് ഉയരുന്നത്

1. ഇവര്‍ ഡോക്ടറെ കണ്ടപ്പോള്‍ വിദേശത്ത് നിന്നും വന്നതാണെന്ന് എന്തിന് മറച്ചു വച്ചു?

കുടുംബം റാന്നിയില്‍ എത്തിയതിനു ശേഷം ഗൃഹനാഥയ്ക്ക് അസുഖം തോന്നിയതിനെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കു വന്നിരുന്നു. എന്നാല്‍ ഗൃഹനാഥ താന്‍ വിദേശത്ത് നിന്നും വന്നതാണെന്ന വിവരം ഡോക്ടറോട് പറഞ്ഞില്ല. ഇവര്‍ മടങ്ങുകയും ചെയ്തു. അവസാനം ഇവര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് ഇവരെ പരിചരിച്ച ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കും ഇപ്പോള്‍ അവധി നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇവര്‍ നെടുമ്പാശേരിയില്‍ വ്ന്നിറങ്ങിയ സമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ഹെല്‍ത്ത്കൗണ്ടറിലും റിപ്പോര്‍ട്ടും ചെയ്തിരുന്നില്ല.


2. ഇവര്‍ കാര്യങ്ങള്‍ മറച്ചുവെച്ച് ഇത്രയും ദിവസം നാട്ടില്‍കഴിഞ്ഞതെന്തിന്?

വിദേശത്ത് നിന്ന് വരുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെ എത്തുന്നവരാണെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫിസറിനെ കാണണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും പനിയുടെ ലക്ഷണങ്ങളുമായി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇവരോട് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുചോദ്യങ്ങളാണ് ഡോക്ടര്‍ ചോദിച്ചത്. വിദേശത്തു നിന്നും വന്നതാണോ?. വിദേശത്തുനിന്ന് വന്നവര്‍ വീട്ടിലുണ്ടോ? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരംപറഞ്ഞപ്പോള്‍ സംശയമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തെ തിരിച്ചറിയുന്നത്. പിന്നീട് ആരോഗ്യ മേഖലയിലുള്ളവര്‍ എത്തിയിട്ട് പോലും ഇവര്‍ ആശുപത്രിയിലേക്ക് മാറാന്‍ ആദ്യം കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് മാറ്റിയത്. മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡി.എം.ഒ. ഫോണില്‍ അറിയിച്ചതോടെയാണ് പ്രവാസി കുടംബം നിലപാട് മാറ്റി ആശുപത്രിയില്‍ ചികിത്സയ്ക്കു അഡ്മിറ്റാകാന്‍ തയാറായത്.

3. ഇവര്‍ക്ക് കൊറോണയെ പറ്റി അറിയില്ലായിരുന്നു എന്ന കാര്യം സത്യമോ?

എന്നാല്‍ ഇതും വിശ്വസീനീയമല്ല. കാരണം. ഇവര്‍ നാട്ടിലേക്ക് പുറപ്പെടുന്ന ഫെബ്രുവരി 289ന് തന്നെ ഇറ്റലിയില്‍ കോററോണ വൈാറസ് ബാധയെ തുടര്‍ന്ന 21 പേര്‍ മരിക്കുകയും 900ഓളം പേര്‍ക്ക് കോറോണ ബാധ സ്ഥിരികരിക്കുകയും ചെയ്്തിട്ടുണ്ട്. ഇത്രയും വിദ്യാസമ്പന്നരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമായ ഇവര്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന് എങ്ങനെ കരുതനാവും.

അതേസമയം, പ്രവാസി കുടുംബം 29നു രാവിലെ 8.20നു കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്നത് 182 യാത്രക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ എത്തിയ എല്ലാ യാത്രക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്ന് അറിയിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്. വിമാനത്തിലെ മറ്റു യാത്രക്കാരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇതിനിടെ, യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. വിമാനത്താവള ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ ഇറ്റലി സംഘം ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തും. അതേസമയം, ആ വിമാനത്തിലെ യാത്രക്കാരുമായി സമ്പര്‍ക്കംപുലര്‍ത്തിയ വിമാനത്താവളത്തിലെ ജീവനക്കാരോട് അവധിയെടുത്ത് വീട്ടില്‍ കഴിയാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്തായാലും പ്രവാസി കുടുംബത്തിന്റെത് നിരുത്തരവാദപരമായ നിലപാടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു. ഇത്രയും വിദ്യാസമ്പന്നരായ ആളുകളുടെ മോശം പ്രവൃത്തി കൊണ്ട് മൂന്ന് ജില്ലകളിലെ ആളുകളാണ് വിഷമവൃത്തത്തിലായത്. കോട്ടയത്ത് ഒരു ദിവസവും പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കുകയും പൊതുപരിപാടികള്‍ മാറ്റി വയ്‌ക്കേണ്ടിയും വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (11 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (20 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends