Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരം.. രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം... ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും! പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു; ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ യോഗം ചേര്‍ന്നു

09 MARCH 2020 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു. മാര്‍ച്ച്‌ പതിമൂന്നുവരെയാണ് കോടതി സിറ്റിങ് നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ യോഗം ചേര്‍ന്നു. കോവിഡ് 19 രോഗം ബാധിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ എസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര്‍ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

താഴെത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. ഒരു തവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. മാസ്‌കിന് മെഡിക്കല്‍ സ്‌റ്റോറുകളില്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികള്‍ മുന്‍കരുതലെന്ന നിലയില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് എംപി, എംഎല്‍എമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ 30 ഉം സ്വകാര്യ ആശുപത്രികളിലെ 40 ഉം അടക്കം 70 കിടക്കകള്‍ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 40 വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

പത്തുപേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. രോഗബാധിതരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം ആറിന് കളക്ടറേറ്റില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ഏഴിന് ബുള്ളറ്റിന്‍ ഇറക്കുകയും ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സൈബര്‍ സെല്‍ നിരീക്ഷിക്കും. കോവിഡ് 19 ബോധവത്കരണത്തിനായി മൊബൈലുകളില്‍ ലഭിക്കുന്ന കോളര്‍ ടോണ്‍ സന്ദേശം മലയാളത്തില്‍ കേള്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും. പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകള്‍ അനുവദിക്കില്ല. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച്‌ മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതായിരിക്കും. മരുന്നില്ലാത്തതിനാല്‍ പൂര്‍ണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോള്‍സെന്ററുകളില്‍ 24 മണിക്കൂറും സേവനം ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്ബരുകളില്‍ വിളിക്കാം. രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും കോള്‍സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറാം.- കലക്ടര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (11 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (20 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends