ഭക്തര്‍ക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും!! ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല... രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങില്‍ പങ്കെടുക്കരുത്; ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും സുരേഷ്‌ഗോപി

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി ഭക്തര്‍ക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച് നിരവധിപ്പേര്‍ സന്നിധിയില്‍ ഭക്ഷണം വിളമ്ബാന്‍ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പോടെ വിഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഗായകന്‍ ജി വേണുഗോപാലിനെയും വിഡിയോയില്‍ കാണാം. അതേസമയം ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം തലസ്ഥാന നഗരത്തെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാല. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി, പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങിത്തുടങ്ങിയതോടെ ഭക്തര്‍ പൊങ്കാലയിട്ടുതുടങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തര്‍ പൊങ്കാലയിടുന്നുണ്ട്. ഏകദേശം 40 ലക്ഷം ആളുകള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് നിഗമനം. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പനി, ചുമ, ജലദോഷം, തലവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ള ആരുംതന്നെ പൊങ്കാലയിടാന്‍ എത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും പൊങ്കാലയ്ക്ക് എത്തരുത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊങ്കാലയ്ക്ക് എത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് സംഘം എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























