പത്തനംതിട്ടയിൽ മൂകാന്തരീക്ഷം! കനത്ത ജാഗ്രതാ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്..പരീക്ഷ എഴുതുന്ന കുട്ടികൾക്കും വിലക്ക്

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും...കനത്ത ജാഗ്രതാ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്
മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ആണ് ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് .. ശനിയാഴ്ച രാത്രി മുതൽ മന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ ജില്ലാ കളക്ടർ, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ടു.
രാജു ഏബ്രഹാം എംഎൽഎയെയും രാത്രിയിൽ തന്നെ മന്ത്രി വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. രാവിലെ തന്നെ പ്രതിരോധ പ്രവർത്തനങ്ങളും നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും രംഗത്തിറങ്ങി.
മന്ത്രി തന്നെ വിവരം പുറംലോകത്തെ അറിയിക്കാനായിരുന്നു തീരുമാനം. ഇതോടൊപ്പം റാന്നി ഐത്തല ഭാഗത്ത് ജാഗ്രതാ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷണവിധേയമാക്കുകയായിരുന്നു പ്രാഥമിക ദൗത്യം.
ഇതിനായുള്ള ശ്രമങ്ങൾ ജനപ്രതിനിധികളും ആരോഗ്യവകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ഡോക്ടർമാർ വീതം അടങ്ങുന്ന എട്ട് ടീമുകളെയാണ്ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്.രോഗബാധ ഉണ്ടാകാൻ ഇടയുളള സാഹചര്യത്തിൽ കഴിയുകയും രോഗമുളള രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുകയും ചെയ്തവർ വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
ഇത്തരക്കാർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുളള കർശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളുടെ നിർദേശം ജനങ്ങൾ കൃത്യമായി പാലിക്കണം.
മൂവായിരത്തോളം ആളുകളെ നിരീക്ഷിക്കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകള്‍ക്കും മാറ്റമില്ലെങ്കിലും രോഗ ലക്ഷണമുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വിലക്കുണ്ട്.. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.
രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ അതേ സ്കൂളില്‍ പ്രത്യേകം പരീക്ഷ എഴുതണം ..മാറ്റ് കുട്ടികളുമായി ഇടപെടാൻ ഇവരെ അനുവദിക്കില്ല. ..കൊറോണയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അ ങ്കണവാടികൾ, പോളി ടെക്നിക്കുകൾ, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് - അണ് എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാ ര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് ആണ് അറിയിച്ചത്
https://www.facebook.com/Malayalivartha























