ക്ളാസിൽ പോകാൻ മടി കാണിച്ച വിദ്യാർത്ഥിയെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി അയച്ചു... പക്ഷെ കുറച്ചു ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മാനസികനില അപ്പാടെ തകർന്നു... കുട്ടി ആരോടും മിണ്ടായതോടെ മറ്റൊരാളുടെ അടുത്ത് നടത്തിയ കൗൺസിലിങ്ങിൽ പുറത്തുവന്നത് ആദ്യത്തെ മോട്ടിവേഷൻ ട്രെയിനര്‍ ചെയ്ത പീഢന വിവരം

പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് കൗൺസിലിംഗ് നടത്താനായി എത്തിയ മോട്ടിവേഷൻ ട്രെയിനര്‍ കുട്ടിയെ പീഡിപ്പിച്ചതായി പരാതി ...പ്ലസ് വൺ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത മോട്ടിവേഷൻ ട്രെയിനർ ധർമ്മടം സ്വദേശി മനോജ് ആണ് പോക്സോ കേസിൽ കുടുങ്ങിയത് .
തലശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരം ആണ് അറസ്റ്റ് ചെയ്തത്.
ക്ളാസിൽ പോകാൻ മടി കാണിച്ച ധർമ്മടം പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു വിദ്യാർത്ഥിയെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി മനോജിന്റെടുത്തേക്ക് അയഛത്തോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത് . കുറച്ചു ദിവസം കൗൺസിലിങ്ങ് നടത്തിയതിനു ശേഷം മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മനോജ് രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെ കുട്ടിയെ കൂടെ കൂട്ടി. അവിടെ ഒരു വിദ്യാർത്ഥിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
അന്ന് രാത്രി അവിടെ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാനസികനില തകർന്നു.. കുട്ടി ആരോടും മിണ്ടായതോടെ മറ്റൊരു കൗൺസിലിംഗിന് കുട്ടിയെ കൊണ്ടുപോയപ്പോഴാണ് പീഡനവിവരം അറിയുന്നത് എന്ന് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























