സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും ഡിമാന്റ് ഉള്ളത് മാസ്ക്കിനാണ്... പക്ഷെ മാസ്ക്ക് ഇപ്പോൾ എങ്ങും കിട്ടാനില്ല.. ഉള്ളതിന് തന്നെ തീവിലയും.. കൊറോണ വൈറസ് (കോവിഡ്19) സ്ഥിരീകരിച്ചതോടെയാണ് സർജിക്കൽ മാസ്കിന് ക്ഷാമം ഉണ്ടായത്.. . മാസ്കും സാനിറ്റൈസറും അന്വേഷിച്ച് മെഡിക്കൽ ഷോപ്പുകളിൽ ആളുകൾ കയറിയിറങ്ങുകയാണ്. മിക്ക മെഡിക്കൽ ഷോപ്പുകളിലും മാസ്കുകൾ കിട്ടാനില്ല

സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും ഡിമാന്റ് ഉള്ളത് മാസ്ക്കിനാണ്... പക്ഷെ മാസ്ക്ക് ഇപ്പോൾ എങ്ങും കിട്ടാനില്ല.. ഉള്ളതിന് തന്നെ തീവിലയും.. കൊറോണ വൈറസ് (കോവിഡ്19) സ്ഥിരീകരിച്ചതോടെയാണ് സർജിക്കൽ മാസ്കിന് ക്ഷാമം ഉണ്ടായത്.. . മാസ്കും സാനിറ്റൈസറും അന്വേഷിച്ച് മെഡിക്കൽ ഷോപ്പുകളിൽ ആളുകൾ കയറിയിറങ്ങുകയാണ്. മിക്ക മെഡിക്കൽ ഷോപ്പുകളിലും മാസ്കുകൾ കിട്ടാനില്ല.
മൂന്നു മുതൽ അഞ്ചു രൂപയ്ക്ക് വരെ വിറ്റുകൊണ്ടിരുന്ന ടു പ്ലേ, ത്രീ പ്ലേ സർജിക്കൽ മാസ്കുകൾ അഞ്ചിരട്ടി വിലയ്ക്കാണു ഇപ്പോൾ വിൽക്കുന്നത്. ചൂടു നോക്കുന്നതിനുള്ള ലേസർ ടെംപറേച്ചർ സെൻസറിന് വില ഇരട്ടിയോളമായി. ഇതും സർജിക്കൽ ഷോപ്പുകളിൽ കിട്ടാനില്ലാത്ത സാഹചര്യമുണ്ട്. അതേസമയം മാസ്കിനു കൃത്രിമവില സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു കലക്ടർ അറിയിച്ചു. ടു പ്ലേ സർജിക്കൽ മാസ്കിന് 100 എണ്ണത്തിന് 1500 രൂപയാണ് മിക്ക മെഡിക്കൽ ഷോപ്പുകളിലും വില. ത്രീ പ്ലേ മാസ്കിന് 2500 രൂപയും വാങ്ങുന്നുണ്ട്.
പക്ഷെ മാസ്‌ക്കുകൾക്കുള്ള ക്ഷാമം കൃത്രിമം ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം ..മാസ്കുകൾ വിതരണം ചെയ്യുന്ന സർജിക്കൽ ഷോപ്പുകളും മൊത്തക്കച്ചവടക്കാരും പൂഴ്ത്തിവച്ചിരിക്കുന്നതിനാലാണ് മാസ്കുകൾ ലഭ്യമാകാത്തതെന്നാണ് മെഡിക്കൽ ഷോപ് ഉടമകൾ പറയുന്നത് .. 25 രൂപയ്ക്കായാലും കിട്ടിയാൽ ലാഭമാണെന്നായിരുന്നു ഒരു മെഡിക്കൽ ഷോപ് ഉടമയുടെ പ്രതികരണം. ഇതേ സർജിക്കൽ മാസ്ക് എറണാകുളം എംജി റോഡിഡിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ഒരെണ്ണം എട്ടു രൂപയ്ക്കാണു വിറ്റത്. സാധനം സ്റ്റോക്ക് തീരാനായെങ്കിലും വൈകിട്ടോടെ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു
100 എണ്ണത്തിന് 2500 രൂപ വരെ ഈടാക്കുന്നുണ്ട്. . ഓരോന്നായി വാങ്ങിയാൽ അതിനേക്കാൾ വിലയാകും ..
3500 രൂപ വിലയുണ്ടായിരുന്ന ലേസർ സെൻസറുകൾക്ക് ആറായിരം രൂപയിലധികം വിലയീടാക്കുന്നുണ്ട്. വിമാനത്താവളത്തിലും മറ്റും ചൂട് അറിയുന്നതിനായി ഉപയോഗിക്കുന്ന ഈ ഉപകരണം എറണാകുളത്ത് മിക്ക വൻകിട ഹോട്ടലുകളും ആളുകൾ അകത്തേക്കു പ്രവേശിക്കുന്നതിനു മുമ്പ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നു. സാനിറ്റൈസറുപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും ഹോട്ടലുകാർ നിർദേശിക്കുന്നുണ്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്കു വില വർധിപ്പിച്ചു ലാഭമെടുക്കാൻ ശ്രമിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ കലക്ടർ എസ്.സുഹാസ് പറഞ്ഞു. പൂഴ്ത്തിവയ്പും കൃത്രിമ വിലവർധനയും തടയാൻ ജില്ലയിൽ റവന്യു ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട് .
സാധാരണ ജനങ്ങളും മാഷ്ക്ക് വാങ്ങാൻ തിരക്ക് കൂട്ടിയതാണ് മാസ്ക്കിന്റെ വില ക്രമാതീതമായി ഉയരാൻ ഉണ്ടായ കാരണം .. സാധാരണക്കാർക്ക് ഇപ്പോൾ മാസ്ക് ധരിക്കേണ്ട സാഹചര്യമില്ല. ആശുപത്രികളിൽ ഉള്ളവർ മാത്രം ഇപ്പോൾ ധരിച്ചാൽ മതി.. .
https://www.facebook.com/Malayalivartha























