മലയാളികളായ അമ്മയും മകളുംഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍

എറണാകുളായ അമ്മയും മകളും ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എ സുമിത വാത്സ്യ മകള്‍ സമൃത വാത്സ്യ എന്നിവരാണ് ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.
രാവിലെ ജോലിക്കായി വീട്ട് ജോലിക്കാരി എത്തിയപ്പോള്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ന്യൂ അശോക് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയി.
https://www.facebook.com/Malayalivartha























