സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒരുമിച്ച്.... പതിമൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകള്‍ എഴുതുന്നത്

സംസ്ഥാനത്താദ്യമായി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒന്നിച്ച്. പതിമൂന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്ത് കൊറോണ ബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ നടത്തും. കനത്ത ജാഗ്രതയിലാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. ഇത്തവണ രാവിലെയാണ് പരീക്ഷകള്‍. ഉച്ചക്കുള്ള കനത്ത ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയത്. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 12.30 വരെയാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് സംസ്ഥാനത്തെ 2945 പരീക്ഷ കേന്ദ്രങ്ങളുണ്ട്. യുഎഇയില്‍ ഒമ്പത് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ജാഗ്രതയുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യ നിര്‍ണ്ണയം എപ്രില്‍ രണ്ടിന് തുടങ്ങി 23 ല്‍ അവസാനിക്കും.
https://www.facebook.com/Malayalivartha























