ദമ്പതികളുടെ പത്തു വര്‍ഷത്തലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

ദമ്പതികളുടെ പത്തു വര്‍ഷത്തലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഒന്നര വയസുള്ള കുഞ്ഞാണ് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.കണ്ണാടിച്ചാല്‍ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതികളുടെ ഏക മകള്‍ പ്രതീക്ഷയാണ് മരിച്ചത്.
പാടശേഖരത്തിന് നടുവിലെ തുരുത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഇവരുടെ സമീപത്തായി രണ്ട് വീടുകളുണ്ട്. പ്രതീക്ഷ തനിച്ച് ഇവരുടെ വീടുകളിലേക്ക് നടന്ന് പോവുന്നത് പതിവായിരുന്നു. കുഞ്ഞ് അയല്‍പക്കത്തെ വീട്ടില്‍ കാണുമെന്ന് കരുതി മാതാപിതാക്കള്‍ അന്വേഷിച്ചില്ല. പിന്നെയാണ് കുഞ്ഞ് ഇവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha























