കൊറോണ ബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിനില്‍ കഴിയവേ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി... റാന്നിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഇയാളെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊറോണ ബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിനില്‍ കഴിയവേ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി. റാന്നിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഇയാളെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. രക്ത പരിശോധന നടത്താന്‍ യുവാവ് വിസമ്മതിച്ചിരുന്നു. പത്തനംതിട്ടയില്‍ രണ്ടുവയസുള്ള ഒരു കുട്ടിയെക്കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് കക്കൂരില്‍ കൊറോണയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നു വയസുകാരന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആറായി.
https://www.facebook.com/Malayalivartha























