കൊറോണയെക്കാളും പേടിക്കണം... ലോകത്ത് 100ലധികം രാഷ്ട്രങ്ങളില്‍ കൊറോണ ഭീതിയില്‍; കോവിഡ് ഭീതിയിലായ ഇറ്റലിയിലെ ജയിലുകളില്‍ കലാപം; ജയിലുകള്‍ തീയിട്ടു; 6 തടവുകാര്‍ കൊല്ലപ്പെട്ടു; ഒറ്റപ്പെട്ട് കുര്‍ബാനയര്‍പ്പിച്ച് മാര്‍പാപ്പയും

ലോകത്ത് 100ലധികം രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ചതോടെ വല്ലാത്ത ഭീതിയിലാണ്. അതിനിടെ ചൈന കഴിഞ്ഞാല്‍ കൊറോണ കാരണം വലിയ നാശം വിതച്ച ഇറ്റലിയില്‍ മറ്റൊരു ദുരന്തം കൂടി. കോവിഡ് ഭീതിയിലായ ഇറ്റലിയിലെ ജയിലുകളില്‍ കലാപം. 6 തടവുകാര്‍ കൊല്ലപ്പെട്ടു. പല ജയിലുകള്‍ക്കും തീയിട്ടു. ജയില്‍പുള്ളികള്‍ തടഞ്ഞുവച്ച ഗാര്‍ഡുമാരെ പൊലീസ് മോചിപ്പിച്ചു. രോഗം പടരുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്കു സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കലാപത്തിലേക്കു നയിച്ചത്.
കോവിഡ് ബാധ ശക്തമായ പ്രദേശത്തുള്ള മൊദേനയിലെ ജയിലിലാണ് 6 തടവുകാര്‍ മരിച്ച്. ഇതില്‍ 2 പേര്‍ അമിതമായി മരുന്നു കഴിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. പവിയയിലെ ജയിലിനാണ് തീയിട്ടത്.
അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചത്തെ പ്രഭാത കുര്‍ബാന നടത്തിയത് വത്തിക്കാന്‍ ഹോട്ടലിലെ ചാപ്പലില്‍ തനിച്ചാന്. ടിവിയിലൂടെ കുര്‍ബാന തത്സമയം പ്രക്ഷേപണം ചെയ്തു. മാര്‍പാപ്പയുടെ താമസസ്ഥലമാണ് വത്തിക്കാന്‍ ഹോട്ടല്‍. കോവിഡ് ബാധിതര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി മാര്‍പാപ്പ പ്രാര്‍ഥിച്ചു.
രണ്ടാഴ്ച മുന്‍പ് ജലദോഷം ബാധിച്ച മാര്‍പാപ്പ രോഗമുക്തി നേടിയെങ്കിലും പൊതുസദസ്സുകള്‍ ഒഴിവാക്കുകയാണ്. ഫ്രാന്‍സില്‍നിന്നുള്ള ബിഷപുമാരുമായും സ്ഥലം മാറിപ്പോകുന്ന 2 അംബാസഡര്‍മാരുമായും സ്വകാര്യ കൂടിക്കാഴ്ച നടത്തി.
വത്തിക്കാനില്‍ ഒരാള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കുര്‍ബാനകളും മറ്റു പൊതുപരിപാടികള്‍ രാജ്യത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്. വത്തിക്കാന്‍ മ്യൂസിയം അടച്ചു.
രോഗഭീതിമൂലം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതു തടയാന്‍ ബ്രിട്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില സാധനങ്ങളുടെ വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സോപ്പ്, പാരസെറ്റമോള്‍ ഗുളിക, ടിന്നിലാക്കിയ ഭക്ഷണസാധനങ്ങള്‍, കൈകഴുകാനുള്ള ജല്‍, ടോയ്!ലറ്റ് പേപ്പര്‍ എന്നിവയ്ക്കാണു നിയന്ത്രണം. ആളുകള്‍ വാങ്ങിക്കൂട്ടുന്നതു മൂലം ഇവയ്ക്കു കടുത്ത ക്ഷാമമുണ്ട്. .
കോവിഡ് പടര്‍ന്നാല്‍ വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം മുന്‍കൂട്ടി കണ്ട് തയാറായിരിക്കാന്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. എന്നാ!ല്‍, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പാരിസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണമേര്‍പ്പെടുത്തി. ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണിത്. നേരത്തെ ഓണ്‍ലൈന്‍ ടിക്കറ്റെടുത്തവര്‍ക്കും സൗജന്യ പ്രവേശനത്തിന് മുന്‍പേ അര്‍ഹതയുള്ളവര്‍ക്കും മാത്രമേ ഇനി പ്രവേശനം അനുവദിക്കൂ. ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച 2 ദിവസം മ്യൂസിയം അടച്ചിട്ടിരുന്നു.
പാരിസിലെ പ്രശസ്തമായ ഫില്‍ഹാര്‍മണി കോംപ്ലക്‌സിലെ എല്ലാ സംഗീതപരിപാടികളും റദ്ദാക്കി. 1,000 പേരിലധികം ഒത്തുചേരുന്ന പൊതുപരിപാടികള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. ഫ്രഞ്ച് വിമാനത്താവള കമ്പനിയായ എഡിപി ഗ്രൂപ്പിന്റെ തലവന്‍ അഗസ്റ്റിന്‍ റോമനന്റിന് കോവിഡ് സ്ഥിരീകരിച്ചു.
ഇറാന്‍ ജയിലുകളില്‍ നിന്ന് 70,000 തടവുകാരെ താല്‍ക്കാലികമായി മോചിപ്പിച്ചു. മോചിപ്പിക്കപ്പെട്ട തടവുകാര്‍ എന്നു ജയിലിലേക്കു മടങ്ങിയെത്തണമെന്നു വ്യക്തമാക്കിയിട്ടില്ല.
പുതുവര്‍ഷാഘോഷ സമയത്തു വൈറസ് വ്യാപകമാകുമെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്. ചൈനീസ് പുതുവത്സരാഘോഷം തുടങ്ങുന്നിതു തൊട്ടുമുന്‍പാണ് കോവിഡ് ബാധ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ടത്. ആഘോഷത്തിനായി ചൈനക്കാര്‍ ലോകമെങ്ങും സഞ്ചരിച്ചതാണ് വൈറസ് പെട്ടെന്നു പടരാന്‍ കാരണമായത്.
ജപ്പാനില്‍ 6 മരണമാണ് ഉണ്ടായത്. 488 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് അനുമതി നല്‍കുന്ന ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും. രോഗബാധ തടയുന്നതില്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ പരാജയപ്പെട്ടുവെന്ന് പൊതുവികാരമുണ്ട്. ഒളിംപിക്‌സിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
"
https://www.facebook.com/Malayalivartha























