കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനം; ഭീതി പടർത്തി ബയോ മെട്രിക് പഞ്ചിങ് ;അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാരും വിവിധ സർവീസ് സംഘടനകളും ; താത്ക്കാലികമായി പഞ്ചിങ് നിർത്തലാക്കി കെഎസ് ആർ ടി സി

മൂന്നു പേരില്‍നിന്ന് മൂവായിരം പേരിലേക്ക് കൊറോണ വൈറസ് വ്യാപന സാധ്യത നിലനില്‍ക്കെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ് ജീവനക്കാരില്‍ ഭീതിപടര്‍ത്തുന്നു. ഒരാള്‍ സ്പര്‍ശിച്ച അതേ സ്ഥലത്തു തന്നെ പിന്നാലെ വരുന്നവരെല്ലാം വിരല്‍ തൊടേണ്ടി വരുന്നതാണ് ആശങ്കയ്ക്കു കാരണം. വേഗത്തില്‍ വ്യാപിക്കുന്ന വൈറസ് ആയതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുഭരണ വകുപ്പിനോടും, ആരോഗ്യ വകുപ്പിനോടും അടിയന്തിര ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ സര്‍വീസ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളായ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ലിക് ഓഫീസ്, അക്കൗണ്ടന്റ് ജനറല്‍ ഓഫീസ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമാണ്. കൂടാതെ, അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാണ്. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവരാണ് തലസ്ഥാന ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറിയ പങ്കും ഉദ്യോഗസ്ഥര്‍. കൊറോണ ബാധിതരെ കണ്ടെത്തിയ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇതില്‍പ്പെടും. ഈ ജില്ലകളിലെ രോഗബാധിതരുമായി സംസര്‍ഗം പുലര്‍ത്തിയവര്‍ ആയിരക്കണക്കിനുണ്ട്.
ഇവര്‍ എവിടെയൊക്കെ ഉള്ളവരാണെന്ന വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുന്നതേയുള്ളൂ. അതില്‍പ്പെടുന്നവരും സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നുണ്ട്. എല്ലാ ജില്ലകളിലും യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. ധരിക്കാന്‍ മാസ്‌ക്കും നല്‍കി. ഈ മാതൃക പരിഗണിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് പൊതുഭരണ വകുപ്പ് അധികൃതരുടെ നിലപാട്. ഇന്നോ നാളെയോ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സൂചന നല്‍കുന്നു. നിലവിലെ സാഹചര്യത്തില്‍ പഞ്ചിംഗ് നടത്തുന്നതു വഴി രോഗബാധ ജീവനക്കാര്‍ക്ക് ഉണ്ടായാല്‍ അത് സര്‍ക്കാരിന് കനത്ത തരിച്ചടിയാകും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൊറോണ ഭീതിയില്‍ തത്ക്കാലം വേണ്ടെന്നു വെച്ചാല്‍, അനുഗ്രഹമാകുന്നത് ജോലിചെയ്യാതെ മുങ്ങുന്ന ജീവനക്കാര്‍ക്ക്. ഡ്യൂട്ടി സമയത്തുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, വിവാഹ ചടങ്ങുകള്‍, ക്യാന്റീന്‍ സര്‍വീസ് തുടങ്ങിയ പരിപാടികളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ കൂടിയാണ് പഞ്ചിംഗ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പഞ്ചിംഗിന് ഇടവേള നല്‍കുകയാണെങ്കില്‍ മുങ്ങല്‍ വിദഗ്ദ്ധരായ ജീവനക്കാര്‍ ഹാപ്പിയാകും. ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ നിര്‍ബന്ധമാക്കിയതോടെ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്ന അവസ്ഥ വന്നതോടെയാണ് ഇത്തരക്കാരുടെ കറക്കം നിന്നത്. ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും. ഇതുവഴി ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റ് ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയും.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആരും തന്നെ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ല. കൂടാതെ കെ എസ് ആര്‍ ടി സി ബസ്സില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിച്ച് കൈകള്‍ സോപ്പിട്ട് കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ തുടങ്ങിയ മുന്നറിയിപ്പുകള്‍ ജീവനക്കാര്‍ പാലിക്കേണ്ടതാണെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























