കണ്ണീര്‍ക്കയത്തില്‍ മുങ്ങിയവര്‍... വൈകിയെത്തിയ ഭാഗ്യങ്ങള്‍ പെട്ടെന്നു കൈവിടുമ്പോഴുണ്ടാകുന്ന വേദന അതി കഠിനം; 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് വെള്ളക്കെട്ടില്‍ വീണു മരിച്ചത് സങ്കടത്തിലാഴ്ത്തിയത് ഒരു നാടിനെ; ദേവനന്ദയ്ക്ക് പിന്നാലെ മറ്റൊരു പ്രതീക്ഷ

ഒരു കുഞ്ഞിക്കാല് കാണാന്‍ പല ദമ്പതികളും വര്‍ഷങ്ങളാണ് കാത്തിരിക്കുന്നത്. വൈകിയെത്തിയ പൊന്നോമനയെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന അതിലേറെ സങ്കടകരമാണ്. വെള്ളത്തില്‍ വീണ് കുട്ടികള്‍ മരിക്കുന്ന നിരവധി സംഭവങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. അതിലേറ്റവും സങ്കടത്തിലായത് പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ മകള്‍ വീണ് മരിച്ചതാണ്. അടുത്തിടെ വെള്ളത്തില്‍ വീണ് മരിച്ച ദേവനന്ദയും മലയാളികളുടെ ദു:ഖമായി. ഇപ്പോഴിതാ ഒന്നരവയസുകാരി പ്രതീക്ഷയും.
ദമ്പതികളുടെ 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞാണ് പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കണ്ണാടിച്ചാല്‍ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ്, സവിത ദമ്പതികളുടെ ഏക മകള്‍ പ്രതീക്ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പാടശേഖരത്തിനു നടുവിലെ തുരുത്തില്‍ ആണ് ഇവര്‍ താമസിക്കുന്നത്. സമീപത്ത് 2 വീട്ടുകാര്‍ ഉണ്ട്.
പ്രതീക്ഷ നടന്ന് അയല്‍പക്കത്തെ വീടുകളില്‍ പോകുന്നത് പതിവായിരുന്നു. കുട്ടി അയല്‍പക്കത്തെ വീട്ടില്‍ കാണുമെന്നു പ്രഭാഷും കുടുംബവും കരുതി. അന്വേഷിച്ചപ്പോള്‍ അയല്‍ വീടുകളില്‍ ഇല്ലെന്നു മനസ്സിലായി. തുടര്‍ന്നുള്ള തിരച്ചിലില്‍ ആണു പാടത്തെ വെള്ളക്കെട്ടില്‍ കിടക്കുന്നതു വീട്ടുകാര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പു മരിച്ചിരുന്നു.
പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വേര്‍പാടിന്റെ ഒരോര്‍മ്മ ഗായിക കെ.എസ് ചിത്രയുടെ മനസിനെ ഇന്നും വല്ലാതെ അസ്വസ്ഥമാക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിധിപോലെ കിട്ടിയ ഏകമകള്‍ ഇന്ന് അവര്‍ക്കൊപ്പമില്ല. എട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നാളിലാണ് മകള്‍ നന്ദനയെ ചിത്രയ്ക്ക് നഷ്ടമായത്. 2011 ഏപ്രില്‍ 14നാണ് ചിത്രയുടെ മകള്‍ ദുബായിലെ എമിറേറ്റ്‌സ് ഹില്‍സ് ഫ്‌ലാറ്റിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. അന്ന് നന്ദനയ്ക്ക് എട്ട് വയസായിരുന്നു. ആ നീറുന്ന ഓര്‍മ്മകളിലേക്ക് ചിത്ര തന്നെ നമ്മെ കൂട്ടിക്കാെണ്ടു പോകുകയാണ്.
ജനനവും മരണവും നമ്മുടെ കൈകളിലല്ല..കാലം കടന്നു പോകും..എങ്കിലും ഓര്‍മ്മകള്‍ മനസ്സില്‍ കൊത്തിവച്ചത് മായാതെ തെളിഞ്ഞു നില്‍ക്കും.. മകളേ നീയില്ലാത്ത ജീവിതം ശൂന്യവും ദു:ഖവും നിറഞ്ഞതാകുന്നു. മകളുടെ അകാലത്തിലുള്ള വേര്‍പാടില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് ചിത്ര പല വേദികളിലും പറയാറുണ്ട്. 2011ല്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച എ.ആര്‍ റഹ്മാന്‍ മ്യൂസിക് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര മകളോടൊപ്പം ദുബായിലെത്തിയത്. അവിടെ താമസിച്ചിരുന്ന സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
ദേവനന്ദ മരിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞിട്ടും സംശയകരമായ ഒന്നും കണ്ടെത്തനാകാതെ ബുദ്ധിമുട്ടുകയാണ് പ്രത്യേക അന്വേഷണ സംഘം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പോലെ മുങ്ങിമരണമാണെന്ന നിഗമനത്തിലേക്കാണ് ഉദ്യോഗസ്ഥരും എത്തുന്നത്. വീടിനു സമീപമുള്ള കുളിക്കടവില്‍ നിന്നാകാം ദേവനന്ദ ഇത്തിക്കരയാറ്റില്‍ വീണതെന്നാണ് സ്ഥലം പരിശോധിച്ച ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാണാതായത്. മൃതദേഹം വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ കണ്ടെത്തി.
മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്‍പതോളം പേരെ ചോദ്യം ചെയ്തു. ഒട്ടേറെ മൊബൈല്‍ ഫോണുകളും കോള്‍ രേഖകളും പരിശോധിച്ചു. പക്ഷേ അസ്വഭാവികമായതൊന്നും കണ്ടെത്തനായിട്ടില്ല.
" f
https://www.facebook.com/Malayalivartha























