Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കൊറോണ ബാധിതർ ഭക്ഷണം കഴിച്ചെന്ന വ്യാജപ്രചാരണത്തിൽ ആളുകയറാതെ കോന്നിയിലെ ഹോട്ടൽ; റാന്നിയിലെ കുടുംബം പുനലൂരിലേക്ക് പോകും വഴി ഈ റസ്റ്ററന്റിൽ കയറിയെന്ന് പ്രചരിപ്പിച്ച കോന്നി മുറിഞ്ഞമംഗലം സ്വദേശിക്കെതിരെ ഹോട്ടൽ ഉടമയുടെ പരാതി: കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുമ്പോൾ ജനങ്ങളെ ഭയപ്പെടുത്തുന്ന വ്യാജ പ്രചാരണം മറുതലയ്ക്കൽ ശക്തം

10 MARCH 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കൊറോണ ബാധിതർ ഭക്ഷണം കഴിച്ചെന്ന വ്യാജപ്രചാരണത്തിൽ ആളുകയറാതെ കോന്നിയിലെ ഒരു ഹോട്ടൽ. ഫെയ്സ്ബുക്കിലൂടെയാണ് വ്യാജപ്രചരണം നടന്നത്. പ്രചരിപ്പിച്ചയാൾക്കെതിരെ ഹോട്ടലുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. റാന്നിയിലെ കുടുംബം പുനലൂരിലേക്ക് പോകും വഴി ഈ റസ്റ്ററന്റിൽ കയറിയെന്നാണ് പ്രചരണം. ഇതോടെയാണ് ഹോട്ടലിൽ ആളു കയറാതെയായത്. കോന്നി മുറിഞ്ഞമംഗലം സ്വദേശിക്കെതിരെയാണ് പരാതി. ഹോട്ടൽ ഉടമ ഡോ. ജോൺസൺ വർഗീസ് ഏബ്രഹാം കോന്നി പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. കൊറോണയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജേക്കബ് വടക്കാഞ്ചേരിയടക്കം മൂന്നുപേർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.


മറ്റൊരു സംഭവത്തിൽ, ഹരിപ്പാട് ഗവ. ആശുപത്രിയിൽ രണ്ടുപേർ കൊറോണ വൈറസ് നിരീക്ഷണത്തിലാണെന്ന് പറഞ്ഞ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട ആളിനെതിരേ പോലീസ് കേസെടുത്തു. സുരേഷ് എന്ന ആളിന്റെ പേരിലുള്ള അക്കൗണ്ടിലാണിത്. സംഭവമറിഞ്ഞപ്പോൾ തന്നെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡി.എം.ഒ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡി.എം.ഒ. വിവരം തേടിയതിനെത്തുടർന്ന് ഹരിപ്പാട് ആശുപത്രിയിൽ കൊറോണ സംശയിക്കുന്ന ആരും ചികിത്സ തേടിയിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. എസ്.സുനിൽ മറുപടി നൽകി.

 

 

ആരോഗ്യവകുപ്പിന്റെ പരാതിയെത്തുടർന്ന് ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിന്റെ സൈബർവിഭാഗം തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ അന്വേഷണം തുടങ്ങി. ജനങ്ങളെ ഭയപ്പെടുത്താനുള്ള വ്യാജപ്രചാരണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എം.എം.അനസ് അലി ഹരിപ്പാട് പോലീസിൽ പരാതി നൽകി. സംഭവം വിവാദമായപ്പോൾ ഈ പോസ്റ്റ് നീക്കംചെയ്തു. എന്നാൽ, ഇതിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

അതേ സമയം, ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമര്‍ശിച്ചു. അയാള്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയവ കണ്ടെത്തി അവരെയൊക്കെ നിരീക്ഷണത്തിന്‍കീഴില്‍ ആക്കേണ്ടിവരും. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (4 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (18 minutes ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (55 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (4 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (4 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

Malayali Vartha Recommends