കൊറോണ വൈറസ് ബാധ വ്യാപകമായ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു... 58 അംഗ സംഘത്തെയാണ് ഇന്ന് രാവിലെ എത്തിച്ചത്, ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും

കൊറോണ വൈറസ് ബാധ വ്യാപകമായ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 58 അംഗ സംഘത്തെയാണ് ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് വിമാനം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് പോയത്. ഇറാനില്‍ 108 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നിരുന്നത്. ഇതില്‍ 58 പേരെയാണ് തിരികെ എത്തിച്ചത്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് തിരികെ എത്തിക്കാന്‍ നടപടി ആരംഭിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇറാനില്‍ രണ്ടായിരത്തോളം ഇന്ത്യക്കാരാണുള്ളത്.
"
https://www.facebook.com/Malayalivartha























