പാലക്കാട് അമ്മയെയും രണ്ടു മക്കളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് അമ്മയെയും രണ്ടു മക്കളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചേരാമംഗലം സ്വദേശിനി ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീ കൊളുത്തിയാണ് മരണം. നെല്ലിയാമ്പതി എസ്റ്റേറ്റില്‍ വെല്‍ഡിങ് തൊഴിലാളിയായ രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ.
ഉഷയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമാണ് തീകൊളുത്തിയത്. വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും ഉഷയുടെയും രണ്ടു മക്കളുടെയും ദേഹത്തു തീ പടര്‍ന്നിരുന്നു. ഉടന്‍ തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























