യച്ചൂരിയെ പിണറായി വെട്ടിയത് മോദിക്ക് വേണ്ടി; നരേന്ദ്രമോദിയും അമിത് ഷായുമായി സി പി എം കേരള ഘടകത്തിനുള്ള സ്നേഹോഷ്മള ബന്ധത്തിന്റെ ഫലമാണ് രാജ്യസഭയിൽ സീതാറാം യച്ചൂരിക്കുണ്ടായ വിലക്കെന്ന് യച്ചൂരിയുമായി ബന്ധപ്പെട്ട സി പി എം കേന്ദ്ര നേതാക്കൾ

നരേന്ദ്രമോദിയും അമിത് ഷായുമായി സി പി എം കേരള ഘടകത്തിനുള്ള സ്നേഹോഷ്മള ബന്ധത്തിന്റെ ഫലമാണ് രാജ്യസഭയിൽ സീതാറാം യച്ചൂരിക്കുണ്ടായ വിലക്കെന്ന് യച്ചൂരിയുമായി ബന്ധപ്പെട്ട സി പി എം കേന്ദ്ര നേതാക്കൾ.
രാജ്യസഭയിൽ സി പി എം അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങുകയാണ്. അഞ്ചിൽ താഴെ അംഗങ്ങളുള്ള പാർട്ടികൾക്ക് സ്വതന്ത്രരുടെ പരിഗണനയാണ് ലഭിക്കുന്നത്. സഭയിൽ സംസാരിക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്. തമിഴനാട്ടിൽ നിന്നുള്ള രാജ്യസഭാംഗം ടി.കെ. രംഗരാജന്റെ കാലാവധി ഏപ്രിലിൽ അവസാനിക്കുമ്പോഴാണ് സി പി എം അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങുക. ഇത്തരമൊരു വാഹചര്യം സംജാതമാക്കിയത് പാർട്ടിയുടെ ബന്ധുക്കൾ തന്നെയാണെന്നാണ് വിമർശനം.
യച്ചൂരിയെ രാജ്യസഭയിൽ അയക്കുക എന്നത് കോൺഗ്രസിന്റെ കൂടി താത്പര്യമായിരുന്നു. ബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ ജയിക്കാനായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. രാജ്യസഭയിൽ ഭരണപക്ഷത്തിനെതിരെ സംസാരിക്കാൻ യച്ചൂരിക്ക് കഴിയുമെന്ന വിശ്വാസമായിരുന്ന ഇതിന് പിന്നിൽ കഴിഞ്ഞ ദിവസം ചേർന്ന പോളിറ്റ് ബ്യൂറോ യച്ചൂരിയുടെ ആഗ്രഹം നിഷ്കരുണം തള്ളിയപ്പോൾ അത് കേരള ഘടകത്തിന്റെ വിജയമായി മാറി. ആകെയുള്ള 17 അംഗങ്ങളിൽ 9 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. കേരളഘടകമാണ് നീക്കത്തെ ശക്തിയുക്തം എതിർത്തത്. ഇത് രണ്ടാം തവണയാണ് കേരളഘടകത്തോട് ഏറ്റു മുട്ടി യച്ചൂരി തോൽക്കുന്നത്. 2005 ലും 2017 ലും ഇടയിൽ രണ്ടുതവണ രാജ്യസഭാംഗമായ യച്ചൂരി മൂന്നാം തവണ രാജ്യസഭയിലെത്തിയാൽ അത് പാർട്ടി തീരുമാനത്തിന്റെ ലംഘനമാകുമെന്നാണ് കേരള ഘടകം വാദിച്ചത്. എന്നാൽ മൂന്നു തവണ രാജ്യസഭയിലെത്തിയ നിരവധി പേർ സി പി എമ്മിലുണ്ട്. കേരള ഘടകത്തിലുമുണ്ട്.
കോൺഗ്രസുമായി ചേർന്ന് രാജ്യസഭയിലെത്തുന്നത് ഭാവിയിൽ ദോഷകരമായി തീരുമെന്നാണ് സി പി എം കേരളഘടകം വാദിച്ചത്. എന്നാൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി പി എമ്മും കോൺഗ്രസും ഒത്തുചേർന്നാണ് മത്സരിക്കുന്നതും ജയിക്കുന്നതും. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആയതിനാൽ പാർലെമെന്ററി പ്രവർത്തനങ്ങളിൽ വ്യാപൃതനാകാൻ പാടില്ലെന്നും കേരള ഘടകം വാദിച്ചു. മൂന്നര പതിറ്റാണ്ടാണ് സി പി എം ബംഗാൾ ഭരിച്ചത്. ഇത്രയും കാലം ബംഗാൾ ഭരിച്ച പാർട്ടിക്ക് രാജ്യസഭയിൽ അംഗമില്ലാതാകുന്നത് ആദ്യമായാണ്. 26 എം എൽ എമാരാണ് പാർട്ടിക്ക് ബംഗാളിൽ ഉള്ളത്. ഒരാളെ രാജ്യസഭയിലേക്ക് ജയിപ്പിക്കണമെങ്കിൽ കോൺഗ്രസിന്റെ പിന്തുണ വേണം.
സീതാറാം യച്ചൂരി രാജ്യസഭയിൽ എത്തരുതെന്ന അജണ്ട ബി ജെ പിക്കുണ്ട്. അദ്ദേഹം രാജ്യസഭയിലെത്തിയാൽ പ്രതിപക്ഷത്ത് നിന്ന് ബി ജെ പിക്ക് കിട്ടുന്ന പ്രഹരമായി അത് മാറും. അത് ഒഴിവാക്കാനുള്ള തന്ത്രം ബിജെപി ദേശീയ നേതൃത്വം കാലങ്ങൾക്ക് മുമ്പേ നടത്തുന്നുണ്ട്. കേരള ഘടകത്തെ ബി ജെ പി കേന്ദ്ര നേതൃത്വം സ്വാധീനിക്കുന്നുണ്ടെന്ന കിംവദന്തി ഏറെ നാളായി സജീവമാണ്. പിണറായിയുമായി മോദിക്കുള്ള ബന്ധമാണ് സിപിഎം കേന്ദ്രനേതൃത്വം ഒളിഞ്ഞ് വിമർശിക്കുന്നത്. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് കേരളത്തിന്റെ സഹായത്തോടെ യച്ചൂരിയെ ഓപ്പറേറ്റ് ചെയ്യുന്നത്. ഏതായാലും മോൻ ചത്താലും വേണ്ടില്ല മരുമോൾ ചത്താൽ മതിയെന്ന വിചിത്ര വാദമാണ് കേരള ഘടകം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha
























