Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

യജമാന ഭക്തി; നട്ടെല്ല് വളഞ്ഞ ഇടവേള ബാബുവും ബിന്ദു പണിക്കരും ആ നടിയെ തേച്ചപ്പോള്‍; ഇപ്പോള്‍ മുഖ്യധാരയില്‍ നിന്നും ഇത്തിരി പിന്‍വലിഞ്ഞും അകലം പാലിച്ചും നില്‍ക്കുകയാണെങ്കിലും തങ്ങള്‍ മൊഴി നല്‍കേണ്ടത് ഒരുകാലത്ത് മലയാള സിനിമരംഗംത്തെ അടക്കിവാണ ശക്തനെതിരെയാണെന്ന തിരിച്ചറിവ് കേസില്‍ നിന്നും താരങ്ങളെ പിന്നോട്ട് വലിക്കുന്നു

10 MARCH 2020 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ്

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

അവസരം തന്നെ മുഖ്യപ്രശ്‌നമാകുമ്പോള്‍ വിവാദ വിഷയങ്ങളില്‍ സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ താരതമ്യേന എളുപ്പമാണ്. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലും നടന്നുകൊണ്ടിരിക്കുന്നതും അതു തന്നെ. ഇരയായ നടിക്ക് നീതി തേടിയുള്ള വിചാരണയ്ക്കിടെയില്‍, നടിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന പല അഭിനേതാക്കളും ഇപ്പോള്‍ പിന്മാറുന്നതിനും മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. ഇപ്പോള്‍ മുഖ്യധാരയില്‍ നിന്നും ഇത്തിരി പിന്‍വലിഞ്ഞും അകലം പാലിച്ചും നില്‍ക്കുകയാണെങ്കിലും തങ്ങള്‍ മൊഴി നല്‍കേണ്ടത് ഒരുകാലത്ത് മലയാള സിനിമരംഗംത്തെ അടക്കിവാണ ശക്തനെതിരെയാണെന്ന തിരിച്ചറിവ് കേസില്‍ നിന്നും താരങ്ങളെ പിന്നോട്ട് വലിക്കുന്നു. ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെട്ട് പ്രമുഖ നടനെ പ്രതിസന്ധിയിലാക്കാന്‍ ആരും തയ്യാറല്ലെന്ന് ചുരുക്കം. ആക്രമിക്കപ്പെട്ട നടിയാകട്ടെ സിനിമയില്‍ സജീവവുമല്ല. അതിനാല്‍ നിലനില്‍പ്പും അവസരവും നഷട്‌പ്പെടാതിരിക്കാന്‍ നടിയെ കൈയൊഴിയുകയാണ്.

യുവ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുന്‍ മുന്‍വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയാള സിനിമാ താരങ്ങള്‍ അടക്കമുളളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. ഇതിന്റഎ ഭാഗമായി നടി ബിന്ദു പണിക്കര്‍, നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, താരസംഘടനയുടെ ഭാരവാഹിയുമായ ഇടവേള ബാബു എന്നിവരുടെ സാക്ഷി വിസ്താരമാണ് കഴിഞ്ഞ ദിവസം നടന്നത്.

എന്നാല്‍ കൊച്ചിയില്‍ നടന്ന വിസ്താരത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷിയായ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കൂറുമാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് മുമ്പ് നല്‍കിയ മൊഴി പൂര്‍ണമായി തളളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്റെ കൂറുമാറ്റം. ദീലീപ് തന്റെ സിനിമാ ആവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ നേരത്തെയുള്ള മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇത് മാറ്റിപ്പറയുകയായിരുന്നു. അതേസമയം, നടിയെ ആക്രമിച്ച് കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് ബാബു പിന്‍മാറിയതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനു പിന്നാലെ മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയായ ബിന്ദു പണിക്കരും മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ വിചാരണ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ തന്നെ ക്രോസ് വിസ്താരവും നടത്തി.

അതേസമയം, ദിലീപിന്റെ മുന്‍ ഭാര്യയും വിവാഹ മോചനത്തിനു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അമ്മയുടെ ട്രഷറര്‍ ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ ആയതെന്നും അത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യര്‍ നീണ്ട ഇടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ 'ഹൗ ഓള്‍ഡ് ആര്‍യു'. ആ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ താന്‍ അഭിനിയിച്ച കസിന്‍സ് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ പറഞ്ഞിരുന്നു. ഈ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് തന്നെയാണ് കോടതിയില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. കോടതിയില്‍ ഹാജരായ കുഞ്ചാക്കോ ബോബനെ പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂഷനും വിസ്തരിച്ചു.

ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റിയതോടെ നടിയെ ആക്രമിച്ച കേസില്‍ പ്രേസിക്യൂഷന്‍ അശങ്കയിലായി. ചില പ്രമുഖ താരങ്ങള്‍ നടീ നടന്‍മാരെ സ്വാധീനിക്കുണ്ടെന്നാണ് വിവരം. അതിനാല്‍ പണം എറിഞ്ഞ് സാക്ഷികളെ സ്വാധീനിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മറുതന്ത്രമൊരുക്കുകയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍. ഇതില്‍ കുഞ്ചാക്കേ ബോബന്‍ തന്റെ മുന്‍ മൊഴിയില്‍ ഉറച്ചു നിന്നതുമാണ് മ്ാത്രമാണ് പ്രോസിക്യൂഷന് പ്രതീക്ഷ നല്‍കുന്നത്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതി വിധിക്കെതിരെയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കുകയായിരുന്നെന്നുമെന്നാണ് ദിലീപിന്റെ ഹര്‍ജി. നടിയെ ആക്രമിച്ച സംഭവവവും ജയിലില്‍ നിന്ന് മുഖ്യ പ്രതി സുനില്‍ കുമാര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ദിലീപിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ജയിലിലെ ഫോണ്‍വിളിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തില്‍ അപാകതയുണ്ടെന്നും ഇരയായ താന്‍ പ്രതികള്‍ക്കൊപ്പം വിചാരണ നേരിടേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (10 minutes ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (44 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (57 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (1 hour ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (1 hour ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (1 hour ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (1 hour ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (1 hour ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (2 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

Malayali Vartha Recommends