സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 12 ആയതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...സ്വകാര്യ പരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം...കുരിശുകളും രൂപങ്ങളും ചുംബിക്കുന്നത് ഒഴിവാക്കാൻ നിര്‍ദേശിച്ച കത്തോലിക്കാ സഭ കുര്‍ബാന ചടങ്ങുകളിലടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ട്

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 12 ആയതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി... സംസ്ഥാനത്ത് 8, 9, 10 ക്ലാസുകളിലെ പരീക്ഷയൊഴികെ പൊതുവിദ്യാലയങ്ങള്‍ക്കും പ്രൊഫണഷൽ കോളേജുകള്‍ക്കുംഎല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്... ഒരു മാസത്തേയ്ക്ക് എല്ലാ പൊതുപരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി.... പത്തനംതിട്ടയിൽ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് സംസ്ഥാനത്തിന്‍റെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ എടുക്കുന്നുണ്ട്
സംസ്ഥാനത്ത് നിലവിൽ 12 പേരാണ് കൊവിഡ് 19 രോഗത്തിന് ചികിത്സയിലുള്ളതെങ്കിലും 1116 പേര്‍ നിരീക്ഷണത്തിലുണ്ട്. ആദ്യം രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കൂടുതലായും നിരീക്ഷണത്തിലുള്ളത്. ഇതിൽ 146 പേര്‍ വിവിധ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്.
രോഗം പരക്കുന്നത് തടയാനായി പത്തനംതിട്ട ജില്ലയിൽ കൂടുതൽ കർശന നടപടികൾ എടുത്തിട്ടുണ്ട്...എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടയ്ക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി . ഇതിനു പുറമെ ഇടുക്കിയിൽ മൂന്നാറും വാഗമണ്ണും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹോട്ടൽ, റിസോര്‍ട്ട് ബുക്കിങുകള്‍ സ്വീകരിക്കാൻ പാടില്ലെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ട് . റിസോര്‍ട്ടുകളിൽ കഴിയുന്ന വിദേശ ടൂറിസ്റ്റുകളുടെ വിവരം ശേഖരിക്കാൻ പോലീസിനും ആരോഗ്യവകുപ്പിനും നിര്‍ദ്ദേശം നല്‍കി
എല്ലാ പൊതുപരിപാടികളും മതപരമായ സമ്മേളനങ്ങളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സ്വകാര്യ പരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം
കൊവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തിൽ ആളുകള്‍ സ്വമേധയാ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചു തുടങ്ങി....നഗരത്തിലെ മാളുകളും വ്യാപാരകേന്ദ്രങ്ങളിലും തിരക്കൊഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ . നിരത്തിലെ വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്.
ഇപ്പോൾ ഏറ്റവും ഡിമാൻഡ് സര്‍ജിക്കൽ മാസ്കുകള്‍ക്കാണ് ..പക്ഷെ അവ ആവശ്യത്തിന് കിട്ടാനില്ല എന്നാണു പരാതി . മാസ്കുകളും സാനിറ്റൈസറുകളും പൂഴ്ത്തി വെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. മുൻപ് 5 രൂപയ്ക്ക് വിറ്റിരുന്ന സര്‍ജിക്കൽ മാസ്കിന് 30 രൂപയോളം വിലയും വര്‍ധിച്ചിട്ടുണ്ട്. ഇതിനോടകം ഏതാനും ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ നഗരം കൂടുതൽ വിജനമാകുമെന്നാണ് സൂചന.
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും ടൂറിസ്റ്റുകളുടെ എണ്ണം ഇടിയുകയും ചെയ്തതോടെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലായി.. . ജനങ്ങള്‍ എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കുന്ന തരത്തിലേയ്ക്ക് ഇതിനോടകം സാഹചര്യങ്ങള്‍ എത്തി കഴിഞ്ഞു
സംസ്ഥാനത്തെ തീയേറ്ററുകള്‍ നാളെ മുതൽ അടച്ചിടാൻ ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചു. നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനവും ഒഴിവാക്കണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എൻഎസ്എസ് കരയോഗം സമ്മേളനങ്ങള്‍, പൊതുയോഗങ്ങള്‍, വിനോദയാത്രകള്‍ എന്നിവ മാറ്റിവെക്കാൻ എൻഎസ്എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുരിശുകളും രൂപങ്ങളും ചുംബിക്കുന്നത് ഒഴിവാക്കാൻ നിര്‍ദേശിച്ച കത്തോലിക്കാ സഭ കുര്‍ബാന ചടങ്ങുകളിലടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























