കൊവിഡ് 19നെ തടയാൻ വിറ്റമിന്‍ ഡി? സത്യാവസ്ഥ ഇതാണ്

കൊവിഡ് 19നെ പറ്റി നിരവധി ഊഹാപോഹങ്ങളാണ് പരക്കുന്നത്. അതിനെ ചെറുക്കാന്‍ ഇതുവരെ മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ മദ്യം മുതല്‍ കഞ്ചാവ് വരെ കൊവിഡിന് മരുന്നാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീതിജനകമായി പ്രചരിക്കുകയാണ് . ആ ലിസ്റ്റിൽ വിറ്റമിന്‍ ഡിയും ഉൾപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് വിറ്റമിന്‍ ഡിയെ കുറിച്ചുള്ള പ്രചാരണങ്ങ ള്‍ ഇങ്ങനെ പടർന്ന് കൊണ്ടിരിക്കുന്നത്. . എന്നാൽ അതിന്റെ സത്യാവസ്ഥ ഇതാണ്/ കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്നുള്ള വാദങ്ങളെല്ലാം പൊള്ളത്തരമാണെന്നും ശാസ്‌ത്രീയ അടിത്തറയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് തെളിയിക്കുന്നു.
തായ്‌ലന്‍ഡിലെ ഒരു ക്ലിനിക്കിന്‍റെ പേരിലുള്ള(Dr.dew clinic) ഫേസ്‌ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രചാരണങ്ങളിലൊന്ന്. 'കൊറോണ വൈറസ് ബാധയില്‍ നിന്ന് വിറ്റമിന്‍ ഡി രക്ഷിക്കും' എന്ന തലക്കെട്ടിലാണ് ഈ എഫ്‌ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ കൊവിഡ് 19 വൈറസില്‍ നിന്നോ മറ്റ് വൈറസ്‌ബാധകളില്‍ നിന്നോ വിറ്റമിന്‍ ഡി രക്ഷിക്കില്ലെന്ന് എഎഫ്‌പി സ്ഥിരീകരിച്ച് കഴിഞ്ഞു . വിറ്റമിന്‍ ഡി എങ്ങനെയാണ് വൈറസിനെ തടയുന്നത് എന്ന് ശാസ്‌ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊവിഡ് 19നെ ചെറുക്കാന്‍ മരുന്നോ വാക്‌സിനോ ചികിത്സയോ ഇതുവരെ പ്രാബല്യത്തിലില്ലെന്നും ലോകാരോഗ്യസംഘടന ) വ്യക്തമാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























