ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി തന്നെ അതിശയിപ്പിച്ചു; ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനു വേണ്ടിമാത്രം ആത്‌മാവ് വിറ്റ് 'മൂവ് ഓണ്‍' ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കം; ജ്യോതിരാദിത്യ സിന്ധ്യയെ വിമർശിച്ച് ശബരീനാഥന്‍ എംഎല്‍എ

ആത്മാവ് വിറ്റ സിന്ധ്യ രാഷ്ട്രീയത്തിന് കളങ്കമെന്ന് ശബരീനാഥന്‍ എംഎല്‍എ. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കടുത്ത വിമർശങ്ങളാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എ ഉയർത്തിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി തന്നെ അതിശയിപ്പിച്ചു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'മൂവ് ഓണ്‍'.
ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്‌മാവ് വിറ്റ് 'മൂവ് ഓണ്‍' ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണ്. മകൻ സിന്ധ്യക്ക് ചരിത്രം നൽകുന്ന സ്ഥാനം ഇതായിരിക്കുമെന്നും ശബരീനാഥന്‍ രൂക്ഷമായ ഭാഷയിൽ പറഞ്ഞു. പാർട്ടി നേതൃത്വം ആപൽക്കരമായ ഈ നിസ്സംഗത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും വിശ്വസ്ത നേതാക്കളിലൊരാളായിരുന്നു സിന്ധ്യ. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹം തന്നെയാണ്.
https://www.facebook.com/Malayalivartha
























