അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരണം... ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടിക്കൊരുങ്ങ് സ്വീകരിക്കുമെന്ന് തൃശൂര്‍ ഡി.എം.ഒ

കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരെ ഷിനു ശ്യാമളന്‍ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് കണ്ടെത്തി നിയമ നടപടിക്കൊരുങ്ങി തൃശൂര്‍ ഡി.എം.ഒ ഓഫീസ്. ഡോ. ഷിനു ശ്യാമളന്റെ ആരോപണങ്ങള്‍ തള്ളി ഷിനു പറഞ്ഞ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ ഉള്ളയാളായിരുന്നുവെന്നാണ് തൃശൂര്‍ ഡി.എം.ഒ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ഷിനു ശ്യാമളന്‍ മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ ഡി.എം.ഒ ഓഫീസ് പറയുന്നു. കൊറോണ ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ നടപടി കൈക്കൊണ്ടില്ലെന്ന് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഖത്തറില്‍ നിന്നെത്തിയ ആള്‍ കടുത്ത പനിയോടെയാണ് ക്ലിനിക്കിലെത്തിയത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി അത് ചെവികൊണ്ടില്ല. പിന്നീട് വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ വൈകിയെന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. ഡോക്ടറുടെ ആരോപണം വിവാദമായതോടെ സ്വകാര്യ ക്ലിനിക്ക് ഉടമ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റേയും നടപടി.
https://www.facebook.com/Malayalivartha
























