കേരളത്തില്‍ കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിക്കപ്പെട്ടതോടെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

കേരളത്തില്‍ കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിക്കപ്പെട്ടതോടെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വൈറസിന്റെ വ്യാപനം തടയുന്നതിനായി സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഈ മാസം 31 വരെയാണ് പഞ്ചിംഗ് നിര്‍ത്തി വച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനം പിന്തുടര്‍ന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തില്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























