കോവിഡ്-19 കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

കോവിഡ്-19 കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ 14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേര്‍ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. ടൂറിസം നിയന്ത്രണങ്ങള്‍ക്കു പുറമേ വ്യാപാരം കുറയാന്‍ തുടങ്ങിയത് നികുതിവരുമാനത്തില്‍ ഉടന്‍ പ്രതിഫലിക്കും.
ഇതിനൊപ്പം കോവിഡ്-19 ഗള്‍ഫില്‍ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കും. ഇതുകൊണ്ടാണ് രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഐസക് പറഞ്ഞു. പ്രതിരോധം ഊര്‍ജിതമാക്കാന്‍ കേരള ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 150 കോടി രൂപ ലഭ്യമാക്കി. പുതിയ സാമ്പത്തികവര്‍ഷം തുടങ്ങുന്നതോടെ സാമ്പത്തികപ്രതിസന്ധിയില്‍ അയവുണ്ടാകുമെന്നും ധനമന്ത്രി.
"
https://www.facebook.com/Malayalivartha
























