കോവിഡ്-19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ തിരിച്ചെത്താന്‍ കഴിയാതെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു
കോവിഡ്-19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ തിരിച്ചെത്താന്‍ കഴിയാതെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെ തിരിച്ചെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. 44 ഇന്ത്യന്‍ തീര്‍ഥാടകരുടെ രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ച ഇറാനില്‍നിന്നും ഇന്ത്യയില്‍ എത്തിച്ചിരുന്നു.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്. അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha