കോവിഡ് ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയ വിദ്യാർത്ഥി തൃശൂരിൽ ഐസലേഷനിൽ...
സംസ്ഥാനത്ത് രണ്ടു പേർക്കു കൂടെ കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടു . കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രോഗിയുമായി അടുത്ത് ബന്ധപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയെ ആണ് തൃശൂരില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിട്ടുള്ളത് . മരണം സംഭവിച്ച ആശുപത്രിയിലെ 11 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂടി തൃശൂരില്‍ എത്തിയിട്ടുണ്ട്.
പത്തനംതിട്ടയിലും ഒരാൾക്ക് കോവിഡ് ലക്ഷണമുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ ആളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പകർച്ച തോത് വളരെ കുറഞ്ഞ അസുഖമാണ് നിപ്പ, അസുഖം മൂർച്ഛിച്ച അവസ്ഥയിൽ മറ്റൊരാൾക്ക് പകരുന്ന അസുഖം. എന്നാൽ നിപ്പയെക്കാൾ പരാനുള്ള സാധ്യത ഏറിയ രോഗമാണ് കൊറോണ . വൈറസ് ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ ആരംഭിക്കാത്ത ആളിൽ നിന്നു പോലും മറ്റൊരാൾക്ക് രോഗം പകരാനുള്ള സാദ്ധ്യതകൾ ഏറെയാണ് . അതായത് നിങ്ങളുടെ സമീപത്തു നിൽക്കുന്ന ഒരാൾക്ക് അസുഖം ഉണ്ട് എന്ന് നിങ്ങൾക്ക് അറിയില്ല എന്നത് മാത്രമല്ല പ്രശ്നം, അയാൾക്കും അറിയില്ല എന്നതാണ്. രണ്ട് അസുഖങ്ങളുടെയും RO നമ്പർ പരിശോധിച്ചാൽ ഈ വ്യത്യാസം മനസ്സിലാകും
https://www.facebook.com/Malayalivartha