കേരളത്തിൽ വീണ്ടും ശൈശവ വിവാഹം.. എറണാകുളത്ത് തൃക്കാക്കര നഗരസഭാ പരിധിയില്‍ ആണ് 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം രക്ഷിതാക്കൾ ചേർന്ന് നടത്തിയത്
കേരളത്തിൽ വീണ്ടും ശൈശവ വിവാഹം.. എറണാകുളത്ത് തൃക്കാക്കര നഗരസഭാ പരിധിയില്‍ ആണ് 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം രക്ഷിതാക്കൾ ചേർന്ന് നടത്തിയത്
ശിശു വികസന പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
പെണ്‍കുട്ടിയുടെ വിവാഹം തമിഴ്നാട്ടില്‍ എത്തിച്ച് നടത്തിയതായാണ് ആരോപണം വർഷങ്ങളായി തൃക്കാക്കരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് പെണ്‍കുട്ടിയും കുടുംബവും
തമിഴ് നാട്ടിൽ വെച്ച് വിവാഹം കഴിഞ്ഞെങ്കിലും പെണ്‍കുട്ടിയും കുടുംബവും തൃക്കാക്കരയിലെ വീട്ടില്‍ താമസം തുടരുകയാണ്. വരന് ഇവരോടൊപ്പം ഇവിടേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന. ഇയാള്‍ പ്രായപൂര്‍ത്തിയായ ആളാണ്.
അംഗണവാടി അധ്യാപിക നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ശൈശവ വിവാഹ നിരോധന ഓഫീസര്‍ കൂടിയായ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ അന്വേഷണം നടത്തിയത് .ഇതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യ വിവാഹം നടന്നതായി ബോധ്യപ്പെട്ടത്.
കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. എട്ടാം ക്ലാസോടെ പഠനം അവസാനിപ്പിച്ചു. ഇതിന് ശേഷം തയ്യല്‍ പഠനം നടത്തുകയായിരുന്നു. തമിഴ് ആചാര പ്രകാരം ആണ് പെൺകുട്ടിയുടെ ചെറുപ്രായത്തിൽ വിവാഹം നടത്തിയതെന്നാണ് ന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha