കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ ഭാര്യയെ കൊന്നു
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ ഭാര്യയെ കൊനനകേസിൽ വീണ്ടും അറസ്റ്റിലായി .. കേളകത്ത് ആദിവാസി സ്ത്രീ കൊല്ലപ്പെട്ട കേസിൽ ആണ് ഭർത്താവായ വിജയനെ കസ്റ്റഡിയിൽ എടുത്തത്
കേളകം ഐ ടി സി ആദിവാസി കോളനിയിലെ തങ്കയാണ് കൊല്ലപ്പെട്ടത്. ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫിസിന് സമീപമാണ് ഞായറാഴ്ച്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
വിജയനെ കേളകം പോലീസ് ചോദ്യം ചെയ്തു വരികയാണ്. 2012 ൽ ചെല്ലക്ക എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണിത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ പിന്നിട് തങ്കയോടൊപ്പം താമസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha