Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നമുക്ക് വേണ്ടി ഉറങ്ങാതെ... കേരളം കൊറോണ ഭീതിയിലാകവെ ആശുപത്രികളിലെല്ലാം ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണ്; ഐസൊലേഷനില്‍ പരിചരണത്തിനെത്തുന്ന ജീവനക്കാര്‍ പുലര്‍ത്തുന്നത് അതീവ ജാഗ്രത; ഡ്യൂട്ടിക്ക് കയറുന്നതു മുതല്‍ കുളിച്ചു പുറത്തിറങ്ങുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍

15 MARCH 2020 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

ലോകത്ത് 115 ലധികം രാജ്യങ്ങളില്‍ കോവിഡ് 19 ബാധയുണ്ടായ സാഹചര്യത്തല്‍ ലോകം മുഴവനും ജാഗ്രതയിലാണ്. നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ച സ്ഥിതിക്ക് കേരളവും അതീവ ജാഗ്രതയിലാണ്. കേരളത്തിലെ പ്രധാന ആശുപത്രികളിലെല്ലാം ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണ്. പ്രത്യേക സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിക്കുന്നത്.

പ്രാര്‍ഥനയോടെയാണ് ഓരോ ദിവസവും വാര്‍ഡില്‍ കയറുന്നതെന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ കൊറോണ ഐസലേഷന്‍ വാര്‍ഡിലെ ചുമതലയിലുള്ള നഴ്‌സ് പറയുന്നത്. അണുബാധയെ പ്രതിരോധിക്കാനുള്ള വസ്ത്രം ധരിച്ചു ഡ്യൂട്ടിക്കു കയറുന്നതു മുതല്‍ ഡ്യൂട്ടി കഴിഞ്ഞു കുളിച്ചു പുറത്തിറങ്ങുന്നതു വരെ ജാഗ്രതയാണ്. ആപത്തൊന്നും സംഭവിക്കാതെ ഓരോ ദിവസവും കടന്നു പോകണേ എന്നാണു പ്രാര്‍ഥന.

പുറമേ നിന്നു കാണുന്നതു പോലെയല്ല, കിറ്റിനകത്തെ കൊടും ചൂടില്‍ വെന്തുരുകിയാണ് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും നില്‍പ്പ്. മുഖത്തു നിന്നുള്ള ആവി അടിച്ച് ഗ്ലാസിലെ കാഴ്ച മങ്ങും. പക്ഷേ ഗ്ലാസിലോ മാസ്‌കിലോ തൊടാന്‍ പാടില്ല. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ശരീരം ചുട്ടുപൊള്ളുന്ന രീതിയില്‍ ആയിക്കഴിഞ്ഞിട്ടുണ്ടാകും. വാര്‍ഡിലൂടെ സഞ്ചരിക്കുമ്പോള്‍ വാതിലിലോ ചുമരിലോ എവിടെയെങ്കിലും കൈ അറിയാതൊന്നു സ്പര്‍ശിച്ചാല്‍ കൈ വീണ്ടും ഉരച്ചു കഴുകണം.

ഒരു രോഗിക്കു വേണ്ടി ഉപയോഗിച്ച ഗ്ലൗസ് മാറ്റി പുതിയതു ധരിച്ചു മാത്രമേ അടുത്തയാളുടെ അടുത്തക്കു പോകൂ. 6 മണിക്കൂര്‍ ഡ്യൂട്ടി അവസാനിച്ചാല്‍ ഐസലേഷന്‍ വാര്‍ഡില്‍ തന്നെ ഒരുക്കിയ പ്രത്യേക ബക്കറ്റില്‍ കിറ്റ് ഊരിക്കളയും. വാര്‍ഡില്‍ തന്നെ ഒരുക്കിയ പ്രത്യേക കുളിമുറിയില്‍ കുളിച്ചതിനു ശേഷമേ പുറത്തിറങ്ങൂ. എന്നാലും ചിലര്‍ക്കൊക്കെ ടെന്‍ഷനാണ്, കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും ആര്‍ക്കെങ്കിലും നമ്മള്‍ കാരണം രോഗമുണ്ടാകുമോ എന്ന ടെന്‍ഷനുണ്ട്. എന്തു വന്നാലും നമ്മള്‍ കൊറോണയെയും അതിജീവിക്കുമെന്ന ആത്മവിശ്വാസത്തിലാണു ഡോക്ടര്‍മാരും നഴ്‌സുമാരും ശുചീകരണ ജീവനക്കാരും അടക്കമുള്ള ഐസലേഷന്‍ വാര്‍ഡിലെ ആരോഗ്യപ്രവര്‍ത്തകര്‍.

അതേസമയം നിരീക്ഷണത്തിലുള്ളവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ക്ക് ആര്‍ക്കും അസുഖ ലക്ഷണങ്ങള്‍ ഒന്നുമില്ല, എന്നാലും ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണു കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഖത്തറില്‍ നിന്നു രണ്ടു ദിവസം മുന്‍പ് വന്ന ഉമ്മ ജില്ലാ ആശുപത്രിയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചൊക്കെ ഇവിടെ നിന്നു ഡോക്ടര്‍മാര്‍ പറഞ്ഞു തന്നിട്ടുണ്ട്. ഇനി 14 ദിവസം അതു പോലെ തന്നെ ചെയ്യാനാണു തീരുമാനം.

പുറത്തൊന്നും പോകാതെ 14 ദിവസം വീട്ടിലെ പ്രത്യേക മുറിയില്‍ കഴിയാനാണ് ഉമ്മയോട് നിര്‍ദേശിച്ചിട്ടുള്ളത്. ഭക്ഷണം ആ മുറിയില്‍ നിന്നു തന്നെ കഴിക്കണം, ഉമ്മ ഉപയോഗിക്കുന്ന ശുചിമുറി മറ്റുള്ളവര്‍ ഉപയോഗിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്. നല്ല ഒരു കാര്യത്തിനു വേണ്ടി 14 ദിവസം ഒഴിഞ്ഞിരിക്കുന്നതിലൊന്നും ആരും ബുദ്ധിമുട്ട് വിചാരിക്കരുത് എന്നാണു പറയാനുള്ളത്. വീട്ടിലെത്തി ആശവര്‍ക്കര്‍മാര്‍ വിവരം ശേഖരിക്കുമ്പോള്‍ എല്ലാവരും കാര്യങ്ങള്‍ തുറന്നു പറയുന്നുണ്ട്. ആശുപത്രികളില്‍ എത്തുകയും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം 800 പേര്‍ക്കുള്ള ക്ഷണക്കത്ത്, പന്തല്‍, ഭക്ഷണ സാമഗ്രികള്‍, വാടക പാത്രങ്ങള്‍, കേറ്ററിങ് യൂണിറ്റ്, വിവാഹത്തിനു വേണ്ടി മാസങ്ങളായി നടത്തിയ ഒരുക്കങ്ങളൈല്ലാം വേണ്ടെന്നു വച്ചിരിക്കുകയാണു പാറക്കാടി കീയച്ചാലിലെ കെ.സി.മുഹമ്മദിന്റെ മകന്‍ മഹ്‌റൂഫ്.

ചടങ്ങുകളെല്ലാം വെട്ടിക്കുറച്ച് എല്ലാവരുടെയും അനുഗ്രഹം മാത്രം തേടി മഹ്‌റൂഫും വളക്കൈ സ്വദേശിനിയും ഇന്നു വിവാഹിതരാകും. കൊറോണ ആശങ്ക പടര്‍ന്നതോടെ ദൂരെ നിന്നു വരാനുള്ള ബന്ധുക്കളോടു യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. നാട്ടുകാരെ മാത്രം വിളിച്ചു നടത്തിയാലോ എന്നാലോചിച്ചെങ്കിലും അവസാന നിമിഷം അതും ഒഴിവാക്കി. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ അടങ്ങുന്ന 20 പേര്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുക്കുക. വധുവിന്റെ വീട്ടുകാരും ചടങ്ങുകള്‍ ലളിതമാക്കിയിട്ടുണ്ട്. അങ്ങനെ ഒറ്റക്കെട്ടായി എല്ലാവരും കൊറോണയെ തുരത്താനുള്ള ശ്രമത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (14 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (27 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (51 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends