സൗദിയിലേക്കുള്ള വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കി; സൗദി എയറിന്റെ റിയാദ്, ജിദ്ദ വിമാനങ്ങള്‍ ആളെ കയറ്റാതെ തിരിച്ചുപോകും.

കൊറോണ ജെസാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ സംസ്ഥാനം .. കരിപ്പൂരില്‍നിന്ന് സൗദിയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ അടിയന്തിര സാഹചര്യത്തിൽ യാത്ര റദ്ദാക്കി. 282 യാത്രക്കാർ വിമാനത്താവളത്തില്‍ എത്തിയശേഷമാണ് സര്‍വീസ് റദ്ദാക്കിയത് എന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു .എന്നാലും യാത്ര തുടരാനാവാത്ത സാഹചര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദി എയറിന്റെ റിയാദ്, ജിദ്ദ വിമാനങ്ങള്‍ ആളെ കയറ്റാതെ തിരിച്ചുപോകും.
വീസയുള്ളവര്‍ക്ക് തിരിച്ചെത്താന്‍ സൗദി നല്‍കിയ സമയപരിധി ഇന്നവസാനിക്കും. അതിനിടെ, ഇറ്റലിയിലെ മിലാനില്‍ നിന്ന് 211 വിദ്യാര്‍ഥികളടക്കം 218 പേര്‍ ഡല്‍ഹിയിലെത്തി. എല്ലാവരേയും 14 ദിവസം ഡല്‍ഹിയില്‍ ഐസലേഷനില്‍ പാര്‍പ്പിക്കും
https://www.facebook.com/Malayalivartha

























