ഇറ്റലിയിൽ നിന്നും വന്ന ഒരു വ്യക്തിക്ക് കൂടെ കൊവിഡ് 19 രോഗ ലക്ഷണങ്ങൾ ; ആരോഗ്യ നില തൃപ്തികരം

ഇറ്റലിയിൽ നിന്നും വന്ന ഒരു വ്യക്തിക്ക് കൂടെ കൊവിഡ് 19 രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. വെള്ളിയാഴ്ച നാട്ടിലെത്തിയ പന്തളം സ്വദേശി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . അപ്പോഴായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന ഇയാളുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്.
ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ ഫലം കൂടെ നെഗറ്റീവ് ആണ് . 10 ഫലങ്ങൾക്കായി കാത്തിരിക്കുന്നു. .ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ തുടർപരിശോധനാ ഫലങ്ങളും കാത്തിരിക്കുകയാണ് . 27 രാജ്യങ്ങളിൽ നിന്നായി അടുത്തിടെ ജില്ലയിൽ എത്തിയ 430 പേർ ഉൾപ്പെടെ 1248 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha

























