മാസങ്ങളായി കേരളത്തില്‍ ജോലി, കേരളത്തില്‍ നിന്നും നാട്ടിലേക്ക് തിരികെപോയ അസം യുവാവിന് കൊറോണ രോഗലക്ഷണങ്ങള്‍! ഉടൻ തന്നെ യുവാവിനെ തേസ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കേരളത്തില്‍ നിന്നും നാട്ടിലേക്ക് തിരികെപോയ അസം സ്വദേശിയായ യുവാവിന് കൊറോണ രോഗലക്ഷണങ്ങള്‍. ഇതേത്തുടര്‍ന്ന് യുവാവിനെ അസമിലെ ബിശ്വനാഥ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഞായറാഴ്ച രാവിലെയോടെ തേസ്പൂര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവാവിനെ മാറ്റി. വടക്കന്‍ അസമിലെ സൂട്ടേര സ്വദേശിയായ യുവാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
ശനിയാഴ്ചയാണ് ഇയാള്‍ തിരികെ നാട്ടിലെത്തിയത്. വീട്ടിലെത്തിയതോടെ ശ്വാസതടസ്സവും പനിയും അടക്കമുള്ള ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ, യുവാവിനെ തേസ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് യുവാവ്. സംസ്ഥാനത്ത് 800 പേരെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയിട്ടില്ലെന്നും അസം സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























