കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പരിശോധനയ്ക്ക് തയ്യാറാകാതെ കോട്ടയം കുറവിലങ്ങാട് ബസില്‍ സഞ്ചരിക്കുകയായിരുന്ന സ്‌പെയിന്‍ പൗരന്മാർ! തടഞ്ഞ് നിർത്തി പരിശോധനയ്ക്ക് അയച്ച് പോലീസ്

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പരിശോധനയ്ക്ക് തയ്യാറാകാതെ ബസില്‍ സഞ്ചരിക്കുകയായിരുന്ന സ്‌പെയിന്‍ പൗരന്മാരെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം കുറവിലങ്ങാട് വെച്ചാണ് പോലീസ് സ്‌പെയിന്‍ പൗരന്മാരെ തടഞ്ഞത്. പിന്നീട് ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ ആശുപത്രില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്നാണ് വിവരം. ജനുവരി 15ഓടെ കേരളത്തിലെത്തി എന്നാണ് ഇവര്‍ പോലീസിനോടും ആരോഗ്യ ഉദ്യോഗസ്ഥരോടും പറയുന്നത്. പരിശോധനയ്ക്കായി എത്താന്‍ നിര്‍ദേശിച്ചിട്ടും തയ്യാറാകാതെ മൂന്നാറിലേക്ക് കെഎസ്‌ആര്‍ടിസിയില്‍ പോകുമ്ബോഴാണ് പോലീസെത്തി ഇവരെ ബസില്‍ നിന്ന് ഇറക്കി കൊണ്ടുപോയത്.
https://www.facebook.com/Malayalivartha

























