കൊറോണ പ്രതിരോധനം; യാത്രയ്ക്കു മുൻപായി കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നു

യാത്രയ്ക്കു മുൻപായി കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്ന നടപടികൾ സംസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു. തമ്പാനൂർ ബസ് ടെർമിനലിലും കിഴക്കേകോട്ട സിറ്റി ഡിപ്പോയിലും ബസുകൾ യാത്ര ആരംഭിക്കുന്നതിനു മുൻപു വൃത്തിയാക്കുന്ന നടപടികൾ ഇന്നു രാവിലെ തുടങ്ങി കഴിഞ്ഞിരുന്നു. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്.
ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചും മാത്രമല്ല ബസിന്റെ തറ കഴുകി വൃത്തിയാക്കിയുമാണ് വൃത്തിയാക്കിയത്. സീറ്റും കമ്പികളും ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളും അണുനാശിനികൾ സ്പ്രേ ചെയ്ത ശേഷം തുടയ്ക്കുകയുമാണ് ഇപ്പോൾ ചെയ്യുന്ന നടപടികൾ. ഇതിനായി ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി കഴിഞ്ഞു. ജീവനക്കാർക്ക് ഉപയോഗിക്കാൻ ആവശ്യമായ ഹാൻഡ് സാനിറ്റൈസർ ഡിപ്പോകളിൽ കിട്ടുവാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























