പോസ്‌കോ കേസില്‍ ഒളിവിലായ പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം അന്വേഷണ സംഘം പിടികൂടി. മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുണ്‍ കുമാര്‍ (23) ആണ് പിടിയിലായത്. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം അരുണ്‍ വേളാങ്കണ്ണിയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോത്താനിക്കാട് പോലിസ് വേളാങ്കണ്ണിയില്‍ എത്തി അരുണിനെ പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെയും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിവാഹിതനായ അരുണ്‍. ഇതിനിടെയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇയാള്‍ സംസ്ഥാനം വിട്ടിരുന്നു.
https://www.facebook.com/Malayalivartha

























