നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം; ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹൻലാൽ പോസ്റ്റ് ചെയ്ത വീഡിയോയിലും പ്രതിഷേധം

ബിഗ്‌ബോസിൽ നിന്നും രജിത് കുമാറിനെ പുറത്താക്കിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു നടനെതിരെ സൈബര്‍ ആക്രമണം വന്നിരിക്കുന്നത് . അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധകര്‍ കടുത്ത ആക്രമണമാണ് അഴിച്ച് വിട്ടിരിക്കുന്നത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ വരെ മോശം കമന്റുകളാണ് ഒരു വിഭാഗം ആളുകള്‍ ഇട്ടിരിക്കുന്നത്. ആ പരിപാടിയുടെ അവതാരകൻ മാത്രമാണ് മോഹൻലാൽ. എന്നാൽ ഏറെ ആരാധകരുള്ള രെജിത്തിനെ ഷോയിൽ നിന്നും പുറത്താക്കിയതിന്റെ ദേഷ്യമാണ് എല്ലാവര്ക്കും. ആ ദേഷ്യം മോഹന്‍ലാലിനോടും തീർത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























