വിദേശ വിനോദ സഞ്ചാരി എത്തിയ മൂന്നാറില്‍ മുന്‍കരുതല്‍നടപടികളുടെ ഭാഗമായി ഇന്ന് മുതല്‍ കര്‍ശന പരിശോധന... ഈ മാസം 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം

കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരി എത്തിയ മൂന്നാറില്‍ മുന്‍കരുതല്‍നടപടികളുടെ ഭാഗമായി ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങള്‍ രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വാഹനങ്ങളില്‍ എത്തുന്നവരെ ആവശ്യമെങ്കില്‍ പുറത്തിറക്കി പരിശോധിക്കും. മൂന്നാറില്‍ ഈ മാസം 31 വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. ഇതറിയാതെ എത്തുന്നവരെ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ഇന്ന് മുതല്‍ തിരിച്ചയ്ക്കും.
മൂന്നാറിലെത്തുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കര്‍ത്തവ്യം. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനയ്ക്ക് തെര്‍മല്‍ സ്‌കാനറുകളുടെ കുറവുണ്ട്. ഇവ ഇന്ന് മുതല്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം. പനിയുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. ചിന്നാര്‍, കമ്പംമെട്ട്, കുമളി ചെക്‌പോസ്റ്റുകളിലും ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.
https://www.facebook.com/Malayalivartha

























