കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് നാലുമണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സെന്‍സസുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ച സര്‍വ്വകക്ഷി യോഗമാണ് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം മാനിച്ച്
അജണ്ട മാറ്റിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരുടെയും സഹകരണം തേടുകയാണ് സര്‍ക്കാര്‍.
അതേസമയം, സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതിപക്ഷം ഉന്നയിക്കും. പ്രത്യേകിച്ചും മൂന്നാറില്‍ കെടിഡിസി ഹോട്ടലില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം സംഭവിച്ച വീഴ്ചകള്‍ പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ത്തും. തിരുവനന്തപുരത്ത് 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായാറാഴ്ച എട്ട് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുളളത്.
"
https://www.facebook.com/Malayalivartha

























