Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേരളത്തില്‍ നിയന്ത്രങ്ങള്‍ ശക്തമായതോടെ നാട്ടുകാര്‍ക്കൊപ്പം വലഞ്ഞ് വിദേശികളും... കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയവേ നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന് പിന്നാലെ നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍, രണ്ട് വിദേശികള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെ ആശങ്കയിലായി വിദേശികളും സ്വദേശികളും, താമസം കിട്ടാതെ അലയുന്നത് നിരവധി പേര്‍

16 MARCH 2020 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിയാര്‍ജ്ജിക്കുകയാണ് . എങ്കിലും കോവിഡ് പരത്തുന്ന ഭീതിയിലാണ് എല്ലാവരും. നിരവധി വിദേശികളെത്തുന്ന കേരളത്തില്‍ നിയന്ത്രങ്ങള്‍ ശക്തമായതോടെ നാട്ടുകാര്‍ക്കൊപ്പം തന്നെ വലയുകയാണ് വിദേശികളും .ദുരിത കാലത്തിനു സമാനമായ അവസ്ഥ.

ശനിയാഴ്ച വാഗമണ്ണിലെത്തിയ വിദേശ പൗരനു താമസസൗകര്യം കിട്ടാതെ ശ്മശാനത്തില്‍ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നു. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടിയില്ല. വിവരമറിഞ്ഞ് പൊലീസ് തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഇന്നലെ രാവിലെ 6.30നു പള്ളിയിലേക്കു പോയവര്‍ വാഗമണ്‍ പുള്ളിക്കാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ശ്മശാനത്തില്‍നിന്ന് ആള്‍ ഇറങ്ങിവരുന്നതു കണ്ടു പൊലീസിനു വിവരം കൈമാറി. പക്ഷേ പൊലീസ് എത്തുന്നതിനു തൊട്ടുമുന്‍പു വിദേശി ബസില്‍ കയറി പോക്കുകയായിരുന്നു.
ഫ്രഞ്ച് പൗരനായ മറ്റൊരാളെ വാഗമണ്ണില്‍നിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ബല്‍ജിയം സ്വദേശികളായ 7 പേരെ മടക്കി അയച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷമാണ് ഇവര്‍ തിരികെ പോയത്.കോട്ടയത്തു സ്‌പെയിന്‍ സ്വദേശികളായ ഡേവിഡ്, ലയ എന്നിവരെ പാലാ ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പന്ത്രണ്ടരയോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റില്‍ മൂന്നാറിനു ടിക്കറ്റെടുത്ത ഇവരെ കണ്ടു സഹയാത്രക്കാര്‍ പരിഭ്രാന്തരായി.

ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദേശ പ്രകാരം ബസ് തടഞ്ഞ കുറവിലങ്ങാട് പൊലീസ് ഇവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കു കൈമാറി. ഇരുവര്‍ക്കും രോഗലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം ഹോം ക്വാറന്റീനില്‍ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. താമസ സ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയതോടെ പാലാ ജനറല്‍ ആശുപത്രിയിലേക്കു പോകാന്‍ ഇരുവരും തയാറായി.

3 ദിവസം ഭക്ഷണം പോലും കിട്ടാതെ അലഞ്ഞ വിദേശികളായ യുവതിയും യുവാവും നാലാം ദിവസം പട്ടിണി മൂലം വാവിട്ടു കരഞ്ഞതോടെ തുണയായത് പൊലീസും പയ്യന്നൂര്‍ നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി അധികൃതരും. ഫ്രാന്‍സില്‍ നിന്നെത്തിയ സലീനയും ഇറ്റലിയില്‍ നിന്നെത്തിയ മൗറയുമാണു വലഞ്ഞത്. 11നു കണ്ണൂരില്‍ എത്തിയ ഇവര്‍ക്ക് ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല.

ഇന്നലെ സന്ധ്യയോടെ പയ്യന്നൂരിലെത്തി. പൊലീസാണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. നഗരസഭാ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വലും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.സഞ്ജീവനും ആശുപത്രിയില്‍ എത്തി. 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ ഡ്യൂട്ടി ഡോക്ടര്‍ ആദ്യം ഭക്ഷണം എത്തിച്ചു. പിന്നീട് തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്താണ് ഇവര്‍ കേരളത്തില്‍ എത്തിയത്.

അതേസമയം മൂന്നാറിലേക്കും ഇടുക്കി ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരം നിരോധിച്ചു. ആഭ്യന്തര സഞ്ചാരികളെയും പ്രവേശിപ്പിക്കില്ല എന്നാണ് നിലവിലെ തീരുമാനം. ഈ മാസം 31 വരെയാണ് നിരോധനം.കേരളത്തില്‍ ഇപ്പോള്‍ 5150 വിദേശ സഞ്ചാരികള്‍ ഉണ്ടെന്നാണു കണക്ക്. റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരം അതതു സ്ഥാപന നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം എന്ന് നിര്‍ദേശമുണ്ട്.നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ കര്‍ശന നടപടി ഉണ്ടാകും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (7 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends