ലക്ഷപ്രഭു ആയതറിഞ്ഞില്ല... കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത് 75 ലക്ഷം രൂപയുടെ സമ്മാനാർഹമായ സ്ത്രീ ശക്തി ലോട്ടറി!! ഒടുക്കം ഭാഗ്യദേവത കനിഞ്ഞത് സിസി ടിവിയുടെ രൂപത്തില്‍; തിരുവനന്തപുരം സ്വദേശിയ്ക്ക് ഭാഗ്യം തുണച്ച വഴി ഇങ്ങനെ...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ഉപേക്ഷിച്ചയാള്‍ക്ക് രക്ഷകനായി മാറിയത് സിസി ടിവി. വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമന്‍ നായര്‍ക്കാണ് ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തിന് 75 ലക്ഷം കൈയിലെത്തുന്നത്.
നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററില്‍ നിന്നും മൂന്നിന് ഇയാളെടുത്ത ടിക്കറ്റിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനം . ആറ് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധിച്ചില്ല.
അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങള്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റ് വലിച്ചുകീറി എറിഞ്ഞു. തന്റെ കടയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞ കടയുടമ ലക്ഷാധിപതിയെ കാത്തിരുന്നു. ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞും ഇയാള്‍ എത്തായതോടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
അപ്പോഴാണ് വിക്രമന്‍ നായര്‍ ടിക്കറ്റ് കീറിയെറിയുന്നത് കണ്ടത്. കുപ്പയില്‍ തപ്പിയപ്പോള്‍ കീറിയ ടിക്കറ്റും കണ്ടെത്തി. ലോട്ടറി ഓഫീസില്‍ ഹാജരാക്കിയ ടിക്കറ്റ് പരിശോധിച്ച് അധികൃതര്‍ ഉറപ്പുവരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























